“അടിച്ചമർത്തലിന്റെ അനുഗ്രഹം”
വചനം
പുറപ്പാട് 1 : 12
എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം പെരുകി വർദ്ധിച്ചു; അതുകൊണ്ടു അവർ യിസ്രായേൽ മക്കൾനിമിത്തം പേടിച്ചു.
നിരീക്ഷണം
യാക്കോബിന്റെയും യോസഫിന്റെയും കുടുംബത്തോടൊപ്പം യിസ്രായേൽ മിസ്രയിമിൽ സ്ഥിരതാമസമാക്കിയപ്പോൾ, അവരുടെ എണ്ണം 70 ആയിരുന്നു. പുതിയ ഫറോവന്റെ പീഡനം ആരംഭിച്ചതു മുതൽ 430 വർഷത്തിലേറെയായി അത് അവസാനിക്കുന്നതുവരെ യിസ്രായേല്യരുടെ എണ്ണം ദശലക്ഷകണക്കിനായി വർദ്ധിച്ചു. മിസ്രയിമ്യർ യിസ്രായേല്യരുടെ മേൽ വരുത്തിയ കഷ്ടപ്പാടുകൾ കാരണം അവർ ഏറ്റവും പെരുകിയെന്ന് വേദപുസ്തകം സൂചിപ്പിക്കുന്നു. അതിനെ നമുക്ക് “അടിച്ചമർത്തലിന്റെ അനുഗ്രഹം” എന്ന് വിളിക്കാം.
പ്രായോഗികം
ആരും അധിക സമ്മർദ്ദമോ പരീക്ഷണങ്ങളോ, പീഡനമോ ആഗ്രഹിക്കുന്നില്ല എന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. എന്നാൽ ഇവയെയെല്ലാം നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ് നമ്മെ വിശ്വാസത്തിന്റെയും സമൃദ്ധിയുടെയും ഉന്നതങ്ങളിലേയ്ക്ക ഉയർത്തുവാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. ഇതിനെ നമുക്ക് അടിച്ചമർത്തലിന്റെ അനുഗ്രഹം എന്ന് വിളിക്കാം. മിസ്രയിമിന്റെ അടിച്ചമർത്തലിന്റെ ഉരുക്കുമുഷ്ടിയിൽ അടിമകളായ യിസ്രായേൽ ജനം ഈ ഭൂമിയിൽ തന്നെ ഒരു നരകയാതനയിലൂടെ കടന്നുപോയി. എന്നാൽ അവർ ആ അടിമത്വത്തിൽ നിന്ന് പുറത്തുവന്നപ്പോൾ എണ്ണത്തിലും, ശക്തിയിലും, വ്യക്തിപരമായ ദൃഢനിശ്ചയത്തിലും വളരെ ഉയർന്ന നിലവാരത്തിലായെന്ന് മനസ്സിലാക്കാം. മിസ്രയിമ്യർ യിസ്രായേല്യരെ “ഭയപ്പെടുത്തി” എന്നാൽ ദൈവം ആ ഭയത്തിൽ നിന്നും അവരെ വിടുവിച്ചു. ഇന്ന് നിങ്ങൾ ഏത് ഭയത്തിലൂടെയാണ് കടന്നുപോകുന്നത്? താങ്ങാനാവാത്തതായി തോന്നുന്ന ഒരു ഭാരത്തിലാണോ നിങ്ങൾ? ദൈവം തന്റെ മക്കളുടെ കാര്യത്തിൽ ഒരു തെറ്റും ചെയ്യുകയില്ല. ഇന്ന് നിങ്ങൾ അനുഭവിക്കുന്ന സഹിക്കുവാനാകാത്തതും, സങ്കൽപ്പിക്കുവാൻ പോലും കഴിയാത്തതും ആയ വിധത്തിൽ കടന്നുപോകുന്ന ഈ സാഹചര്യത്തെ വിജയത്തിലേയ്ക്ക് നയിക്കുവാൻ ദൈവത്തിന് കഴിയും. സ്വർണ്ണം തീ കൊണ്ട് ശുദ്ധീകരിക്കുതുപോലെ നിങ്ങൾ ഇപ്പോൾ ആയിരിക്കുന്ന ശുദ്ധീകരണത്തിന്റെ തീയിൽ നിന്ന് വിജയത്തിലേയക്ക് കൊണ്ടുവരും. അതൊരു “അടിച്ചമർത്തലിന്റെ അനുഗ്രഹം” ആയിരിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
ഇന്ന് ഞാൻ ആയിരിക്കുന്ന ഈ അവസ്ഥയിൽ നിന്ന് എന്നെ രക്ഷിച്ച് വിജയത്തിലേയക്ക് നയിക്കുമാറാകേണമേ. ആമേൻ