“ദൈവം അത്യന്തം ശക്തിമാനാണ്”
വചനം
സങ്കീർത്തനം 21 : 13
യഹോവേ, നിന്റെ ശക്തിയിൽ ഉയർന്നിരിക്കേണമേ; ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും.
നിരീക്ഷണം
തന്റെ മഹാനും സർവ്വശക്തനുമായ ദൈവത്തിന്റെ സർവ്വശക്തിയെക്കുറിച്ച് ദാവീദ് രാജാവ് ഓർത്ത ഒര വേദഭാഗമാണിത്. ദാവീദിന് സങ്കൽപ്പിക്കുവാൻപോലും കഴാത്തത്ര ശക്തിയിൽ ദൈവം ഉന്നതനാകണം എന്നായിരുന്നു ആഗ്രഹം. ദൈവശക്തിയിൽ അത്രയധികം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ദാവീദ് ദൈവത്തിനായി പാടാനും സ്തുതിക്കുവാനും ആഗ്രഹിച്ചു.
പ്രായോഗികം
ദാവീദ് രാജാവ് നടത്തിയ ഏകദേശം എല്ലാ യുദ്ധങ്ങളിലും താൻ വിജയിച്ചു എന്നതാണ് സത്യം. ഈ മനുഷ്യൻ ഇത്ര ശക്തനായത് എങ്ങനെയാണ്? അതിന് ഉത്തരം നൽകുന്നതിനുമുമ്പ്, ഒരു കാര്യം പറയട്ടെ ബേർശേബയുമായുള്ള ദാവീദിന്റെ ബന്ധവും തുടർന്ന് അവളുടെ ഭർത്താവായ ഊരിയാവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ദാവീദിന് പരാജയങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ദാവീദിന് തന്റെ തെറ്റുകൾക്ക് താൻ സ്വപ്നം കണ്ടതിലും കൂടുതൽ വിലകൊടുക്കേണ്ടിയും വന്നിട്ടിണ്ട്. ആകയാൽ ദാവീദ് ഒരിക്കലും പരാജയപ്പെട്ടിട്ടില്ല എന്ന് തീർത്തുപറയുവാൻ നമുക്ക് കഴിയുകയില്ല. എന്നാൽ ദാവിദ് ഏകദേശം എല്ലാ യുദ്ധങ്ങളിലും താനിക്ക് വിജയിക്കുവാൻ കഴിഞ്ഞത് എങ്ങനെ? ദാവീദ് രാജാവിന് തന്റെ യഥാർത്ഥവും ജീവനുള്ളതുമായ ദൈവത്തെക്കുറിച്ച് അത്തരമൊരു ദർശനം ഉണ്ടായിരുന്നു. തന്റെ ദൈവം ശക്തനാണെന്നും തന്നെ ഏത് ദുർഘടങ്ങളിൽ നിന്നും രക്ഷിക്കുവാൻ കഴിവുള്ളവനാണെന്നും താൻ വിശ്വസിച്ചു. നമ്മുടെ ദൈവം “ശക്തനാണ്!” അതുകൊണ്ടാണ് ദാവീദിനെയോ, തന്റെ സൈന്യത്തേയോ ആർക്കും കീഴടക്കുവാൻ കഴിയാതിരുന്നത്. ദാവീദിന്റെ ദൈവം ശക്തനാണ് എന്നതിൽ ദാവീദ് ഉറച്ചു വിശ്വസിച്ചു.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്നോടൊപ്പം ഉണ്ടെങ്കിൽ എന്നെ തോൽപ്പിക്കുവാൻ ആർക്കും കഴിയുകയില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അങ്ങ് “സർവ്വശക്തനാണ്!” ആമേൻ