Uncategorized

“പിന്നിലെ കഥ”

വചനം

പുറപ്പാട്  14 : 3

എന്നാൽ അവർ ദേശത്തു ഉഴലുന്നു; മരുഭൂമിയിൽ കുടുങ്ങിയിരിക്കുന്നു എന്നു ഫറവോൻ യിസ്രായേൽമക്കളെക്കുറിച്ചു പറയും.

നിരീക്ഷണം

മിശ്രയിമ്യർ യിസ്രായേലിനെ ചെങ്കടൽ വഴിയായി പിൻതുടരുന്നതിനു മുമ്പ് തന്നെ ദൈവം അവരുടെ നാശം ഉറപ്പിച്ചു. അത് യിസ്രായേല്ല്യർക്ക് മിസ്രയിമ്യർക്കെതിരെ നിൽക്കുവാൻ ഇടയാകുന്നതിനു വേണ്ടിയായിരുന്നു, കാരണം ഇറങ്ങിവന്ന പട്ടണത്തിലേയ്ക്ക് യിസ്രായേല്യർ വീണ്ടും മടങ്ങിപ്പോകുവാൻ സാധ്യയുള്ളതുകൊണ്ടാണ് ദൈവം അങ്ങനെ ചെയ്തത്. എന്നാൽ യിസ്രായേൽ ജനം അടിമത്വത്തിൽ നിന്നും പുറത്തുവന്നാൽ ഉടൻ ശത്രൂഭീഷണിയിൽ നിന്ന് അവരെ രക്ഷിക്കുവാൻ ദൈവം ആഗ്രഹിച്ചു. അതിനാൽ ഫറവോൻ, യിസ്രായേൽ ജനത തങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് തങ്ങൾക്ക് അറിയില്ലെന്ന് തോന്നിപ്പിക്കുന്ന ഒരു തന്ത്രം ചെയ്യിക്കുവാൻ ദൈവം മോശയോട് പറഞ്ഞു.

പ്രായോഗികം

പലപ്പോഴും നമ്മിൽ മിക്കപേരും മിസ്രയിമ്യർ യിസ്രായേല്യരുടെ പിന്നാലെ ഇത്രപെട്ടെന്ന് ഓടിയെത്തിയ പിൻകഥ മറന്നുപോകുവാൻ ഇടയാകും. എന്നാൽ എങ്ങനെയാണ് മിസ്രയിമ്യർ ഇത്രപെട്ടെന്ന് യിസ്രയേല്യരുടെ പിന്നാലെ അവരുടെ ദുഃഖം മറന്ന് അടുത്തെത്തിയത്? അപ്പോൾ ഏകദേശം ഒരു മാസമാകുന്നു യിസ്രായേൽ ജനം മിസ്രയിം വിട്ട് ഇറങ്ങിയിട്ട്. പക്ഷേ, ഇപ്പോൾ മിസ്രയിമ്യർ യിസ്രായേൽ ജനത്തിന്റെ അടുക്കൽ എത്തിയിരിക്കുന്നു. വളരെ വ്യത്യസ്ഥമായി ദൈവത്തിന് പ്രവർത്തിക്കാമായിരുന്നു എന്നാൽ ദൈവം നമുക്ക് വിജയം നേടിത്തരുന്നതിന് എപ്പോഴും ഒരു പിന്നിലെ കഥയുണ്ടാകും. നമ്മുടെ സന്തോഷത്തിനിടയിൽ ദൈവം നമ്മുടെ ശത്രുവിനെ പരാജയത്തിനായി ഒരുക്കിവച്ചിരിക്കുന്നു എന്ന വസ്തുത നമ്മുക്ക് സാധാരണയായി മനസ്സിലാക്കുവാൻ കഴിയും. നമ്മുടെ ജീവിത്തിൽ എപ്പോഴെങ്കിലും നിരാശാജനകമായുതും വിശദീകരിക്കുവാൻ കഴിയാത്തതുമായ ഒരു പ്രശ്നത്തിലൂടെ കടന്നുപോകുമ്പോൾ പരാതിപ്പെടുന്നതിനുപകരം, ഒരു പക്ഷേ ഇത് വരാനിരിക്കുന്ന വിജയത്തിന്റെ പിന്നിലെ കഥ ആയിരിക്കാനെന്ന് നാം ഓർക്കേണ്ടത് ആവശ്യമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

ജീവിത്തിൽ വരുന്ന കഷ്ടയുടെ നടുവിലും ദൈവം ശത്രുക്കളെ പരാജയപ്പെടുത്തി രക്ഷിച്ച ദൈവത്തിന്റെ പിന്നിലെ കഥകൾ ഓർക്കുമ്പോൾ അത് എന്റെ നന്മയ്ക്കായി ദൈവം ചെയ്തു എന്ന് മനസ്സിലാകുന്നു, അങ്ങേയ്ക്ക് നന്ദി. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x