“ദൈവത്തോട് അടുക്കുന്തോറും മറ്റുള്ളവർ നന്നായി കാണും”
വചനം
പുറപ്പാട് 20 : 21
അങ്ങനെ ജനം ദൂരത്തു നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്നു അടുത്തുചെന്നു.
നിരീക്ഷണം
മോശ ദൈവത്തെ ഭയപ്പെട്ടിരുന്ന ഒരു മനുഷ്യനായിരുന്നു. അതുകൊണ്ടു തന്നെ ദൈവസാന്നിധ്യത്തിൽ ആയിരുന്നത് മോശ്ക്ക് വളരെ സന്തോഷം ആയിരുന്നു. സീനായ് പർവ്വതത്തിനുമുകളിലുള്ള ഇരുണ്ട മേഘത്തെ മോശ സമീപിച്ചപ്പോൾ, ജനങ്ങൾക്ക് മോശയോട് അടുത്ത് ചെല്ലുവാൻ അവർ ആഗ്രഹിച്ചില്ല അവർ അകലെ നിന്നു.
പ്രായോഗികം
ഇവിടെ യിസ്രായേൽ ജനത്തിന് മോശയോടുള്ള ബഹുമാനത്തെ കാണുവാൻ കഴിയും. മോശയ്ക്ക് ദൈവത്തോടുള്ള അടുപ്പം നിമിത്തവും അവർ ദൈവത്തെ ഏറ്റവും ഭയപ്പെട്ടിരുന്നതും കൊണ്ടുമായിരുന്നു അത്. ഈ ജനങ്ങളാൽ മോശ ഒത്തിരി കഷ്ടപ്പാടുകളൾ സഹിക്കേണ്ടിയും വന്നു. വെള്ളമില്ലാതെ അവർ വളരെ ദാഹിച്ചിരുന്നതിനാൽ തന്നെ കല്ലെറിയുമെന്ന് മോശ ഭയപ്പെട്ടു, പുറപ്പാട് 17:4 -ൽ മോശ ദൈവത്തോട് എന്തു ചെയ്യണമെന്ന് ചോദിച്ചു. പുറപ്പാട് 18-ൽ, ദിവസം മുഴുവൻ ആളുകളുടെ പ്രശ്നം പരിഹരിക്കുന്ന ഒരു രീതി മോശയ്ക്കുണ്ടായിരുന്നു. ഒടുവിൽ മെച്ചപ്പെട്ട ഒരു പദ്ധതി കൊണ്ടുവന്നില്ലെങ്കിൽ ജനങ്ങൾ അവനെ ക്ഷീണിപ്പിക്കുമമെന്ന് അവന്റെ അമ്മായിപ്പൻ അവനോട് പറഞ്ഞു. സീനായി പർവ്വത്തിൽ വച്ച് കാര്യങ്ങൾക്ക് ഒരു മാറ്റം സംഭവിക്കുവാൻ തുടങ്ങി. ജനങ്ങൾ മോശയോട് പറഞ്ഞു ഞങ്ങൾക്ക് പകരം അങ്ങ് ദൈവത്തോട് സംസാരിക്കണം, ദൈവം പറയുന്നത് ഞങ്ങൾ ചെയ്തുകൊള്ളാം., പക്ഷേ ദൈവം ഞങ്ങളോട് നേരിട്ട് സംസാരിക്കുവാൻ അനുവദിക്കരുത്, എങ്കിൽ ഞങ്ങൾ മരിക്കും. മറ്റൊരുവിധത്തിൽ പറഞ്ഞാൽ മോശ ദൈവത്തോട് കൂടുതൽ അടുക്കും തോറും അവൻ ജനങ്ങൾക്ക് കൂടുതൽ ആകർഷകനായി. യേശുവിലുള്ള നമ്മുടെ വിശ്വാസത്തിന്റെ പേരിൽ നാം പരിഹസിക്കപ്പെടും എന്നത് ശരിയാണ്. എന്നാൽ ഒരാളുടെ ജീവിത്തെക്കുറിച്ച് ദിവസങ്ങളോ മാസങ്ങളോ കൊണ്ട് വ്യക്തമായി നമുക്ക് വിലയിരുത്തുവാൻ കഴിയുകയില്ല. ദൈവത്തോട് കൂടുതൽ അടുക്കുവാൻ നിങ്ങളുടെ ജീവിതം മുഴുവൻ ശ്രമിച്ചുകൊണ്ടിരിക്കുക, നിങ്ങൾ ദൈവത്തോട് കൂടുതൽ അടുക്കുന്തോറും നിങ്ങളുടെ സ്വഭാവത്തിന് മാറ്റം വരുകയും ആളുകൾ നിങ്ങളിലേയക്ക് ആകർഷിക്കപ്പെടുകയും ചെയ്യും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയോട് അടുത്തിരിക്കുവാനും മറ്റുള്ളവരെ നന്നായി മനസ്സിലാക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ