Uncategorized

“പ്രാർത്ഥിക്കുന്ന വിശ്വാസിയുടെ ശക്തി”

വചനം

അപ്പോ.പ്രവൃത്തി  4 : 31

ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.

നിരീക്ഷണം

യേശുവിന്റെ സുവിശേഷം പരസ്യമായി പ്രസംഗിച്ചു എന്ന കാരണത്താൽ പത്രോസിനെയും യോഹന്നാനെയും സെൻഹെദ്രീം സംഘം (യഹൂദ നിയമ അധികാരികൾ) തടവിലാക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത ശേഷം നടന്ന ഒരു സംഭവമാണ് ഈ വചനം. യേശുവിനെക്കുറിച്ച് പ്രസംഗിക്കുന്നത് നിർത്തുവാൻ സാധ്യമല്ല എന്നും ഈ കാര്യത്തിൽ മനുഷ്യനെ അല്ല ദൈവത്തൊണ് അനുസരിക്കേണ്ടത് എന്നും പത്രോസും യോഹന്നാനും തീരുമാനിച്ചു. ജനകൂട്ടത്തെ ഭയന്ന് സെൻഹെദ്രീം സംഘം പത്രോസിനെയും യോഹന്നാനെയും വിട്ടയച്ചു. സംഭവങ്ങളുടെ വിശദീകരണം അറിയുവാൻ ശിഷ്യന്മാർ രണ്ടുപേരും പെട്ടെന്ന് തങ്ങളുടെ സഹപ്രവർത്തകരും യേശുവിന്റെ അനുയായികളുമായവരുടെ അടുത്തേയ്ക്ക് മടങ്ങി വന്നു. അവർ ഒരുമിച്ച് പ്രാർത്ഥിച്ചു, അവർ കൂടിയിരുന്ന സ്ഥലം ദൈവശക്തിയാൽ കുലുങ്ങി, എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി പിന്നെ അവർ ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.

പ്രായോഗികം

ഒരു വിശ്വാസിയുടെ ജീവിത്തിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകവും ആത്മശക്തിയും വ്യക്തിപരവും കൂട്ടായതുമായ പ്രാർത്ഥയുടെ ഫലമായി ലഭിക്കുന്നതാണ്. പ്രാർത്ഥനയിലൂടെ ദൈവത്തിന്റെ ശക്തി വിശാസികളുടെ മേൽ വരുന്നു. അതിലൂടെ ഒരു സ്വർഗ്ഗി ധൈര്യവും പ്രോത്സാഹനവും ഉണ്ടാകുന്നു. ഒരു വിശ്വാസിക്ക് ഈ സ്വർഗ്ഗീയ പ്രോത്സാഹനം ഉണ്ടാകുമ്പോൾ മറ്റുള്ളവരോട് യേശുവിന്റെ സുവിശേഷം പങ്കുവെയ്ക്കുവയ്ക്കേണ്ടതിന് സ്വന്തം കഴിവന് അപ്പുറത്തേയ്ക്ക് പോകുവാൻ കഴിയും. ആത്മശക്തി ലഭിക്കുമ്പോൾ ഒരു വിശ്വാസി തന്റെ ജീവിതം യേശുവിനായ് സ്വയം അർപ്പിക്കുകയും, ദൈവവേലയ്ക്കായി തനിക്കുള്ളത് നൽകുകയും, തനിക്ക് ദൈവകൃപയാൽ സകലവും സാധ്യമെന്ന ഉറപ്പോടെ പ്രവർത്തിക്കുകയും ചെയ്യും. ഇതാണ് പ്രാർത്ഥിക്കുന്ന വിശ്വാസിക്കു ലഭിക്കുന്ന ശക്തിയുടെ ഫലങ്ങൾ. ആകയാൽ ആ ആത്മശക്തി പ്രാപിക്കുവാൻ നമുക്ക് ഒരുങ്ങാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ ആത്മശക്തി എന്നിൽ പകർന്ന് അങ്ങയുടെ വേല വിശ്വസ്തയോടെ ചെയ്യുവാനും പ്രാർത്ഥിക്കുന്ന ഒരു വിശ്വാസിയായി നിലനിൽക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x