Uncategorized

“ആളുകൾക്ക് ശരിക്കും മാറുവാൻ കഴിയും”

വചനം

അപ്പോ.പ്രവർത്തി  8 : 1

അവനെ കുലചെയ്തതു ശൌലിന്നു സമ്മതമായിരുന്നു.

നിരീക്ഷണം

ക്രിസ്തീയ സഭയിലെ ആദ്യ രക്തസാക്ഷയായ സ്തേഫാനോസിനെ കല്ലെറിഞ്ഞുകൊല്ലുന്നതിന് ശൗലിന് (തീവ്രത നിറഞ്ഞ യുവ യഹൂദാ അഭിഭാഷകൻ) സമ്മതമായിരുന്നു എന്ന അത്ഭുതകരമായ വെളിപ്പെടുത്തലാണ് ഈ വചനം. ഇത് ശ്രദ്ധേയമാകുവാൻ കാരണം ഇതിലെ അടുത്ത അധ്യായമായ അപ്പോ.പ്രവർത്തി 9- ൽ ക്രിസ്ത്യാനികളെ പിടിച്ച് റോമിലേയക്ക് കൊണ്ടുവരുവാൻ ദമസ്ക്കോസിലേയക്കുള്ള യാത്രയിൽ ശൗലിനെ യേശു മാനസാന്തരത്തിലേയക്ക് നയിക്കുന്നു എന്നതാണ്. അതൊരു അത്ഭുത പ്രവർത്തിയായിരുന്നു. ശൗൽ ആകമാനം മാറി എന്നു മാത്രമല്ല, പുതിയനിയമത്തിന്റെ പ്രബല എഴുത്തുകാരനും സഭാ സ്ഥാപകനുമായി മാറി.

പ്രായോഗീകം

തർസൊസിലെ ശൗൽ തന്റെ കാലത്ത് ക്രിസ്തുമതത്തിലേയക്ക് പരിവർത്തനം ചെയ്തത് ലോകത്തിലെ പ്രമുഖ പ്രബലശക്തകളായ അനേകർ ക്രിസ്തുവിലേയക്ക് വരുന്നതിന് തുല്ല്യമായി കണക്കാക്കാം. കാരണം അദ്ദേഹത്തിന്റെ മാനസാന്തരത്തിനുശേഷം അനേകരെ മാനസാന്തരത്തിലേയക്ക് നയിക്കുകയും, അനേക സഭകൾ സ്ഥാപിക്കുകയും ചെയ്തതിനാൽ അദ്ദേഹത്തിന്റെ പേര് വളരെ ഫ്രസിദ്ധമയതായി കാണാം. യേശു നൽകിയ അവസാന കല്പനയായ ലോകത്തിലെങ്ങും പോയി എല്ലാവരെയും ശിഷ്യരാക്കുവീൻ എന്ന് പറഞ്ഞത് യഥാർത്ഥത്തിൽ ചെയ്ത് പൂർത്തീകരിച്ചത് ശൗൽ ആയ പൌലോസ് ആണ്. അത് എങ്ങനെ സാധിച്ചു? അദ്ദേഹം ഒരു ക്രിസ്തീയ നായകൻ, പ്രസംഗകൻ, സുവിശേഷകൻ, സഭാ സ്ഥാപകൻ, തുടങ്ങിയ എല്ലാമേഖലകളിലും പ്രസിദ്ധി നേടി. ഇന്നുള്ള എല്ലാവരും പൗലോസിന്റെ പഠിപ്പിക്കലുകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ ക്രമികരിക്കുന്നത്. ഇതാണ് പൌലോസായി മാറിയ ശൗലിന്റെ കഥ. ജനങ്ങൾക്ക് യഥാർത്ഥത്തിൽ മാറുവാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. ഓർക്കുക ക്രിസ്തുവിനുവേണ്ടി സ്തേഫാനോസ് കൊല്ലപ്പെടുമ്പോൾ അവൻ അവനെ ശ്രദ്ധിക്കുകയും തന്റെ അംഗീകാരം പ്രകടിപ്പിക്കുകയും ചെയ്തു!

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്കു നൽകിയ മാനസാന്തരത്തിനായി നന്ദി. തുടർന്നും അനേകരെ ക്രിസ്തുവിങ്കലേയ്ക്ക് ആകർഷിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x