“പദ്ധതികൾ പൂർത്തീകരിക്കുന്നു എന്ന് ഉറപ്പാക്കുക”
വചനം
പുറപ്പാട് 40 : 33b
ഇങ്ങനെ മോശെ പ്രവൃത്തി സമാപിച്ചു.
നിരീക്ഷണം
എക്കാലത്തെയും ഏറ്റവും മഹാനായ നേതാവെന്ന് കരുതപ്പെടുന്ന മോശയെക്കുറിച്ചാണ് ഈ വചനം വ്യക്തമാക്കുന്നത്. മരുഭൂമിയിൽ യഹോവയായ ദൈവത്തിന് ഇറങ്ങി വസിക്കേണ്ടതിന് സഞ്ചരിക്കുന്ന ഒരു സമാഗമനകൂടാരത്തിന്റെ പണി പൂർത്തീകരിച്ചു.
പ്രായോഗീകം
മിക്കപേരുടെയും ഒരു ചോദ്യമാണ് “ഞാൻ തുടങ്ങിയത് എങ്ങനെ പൂർത്തീകരിക്കും?” ജീവിതത്തിൽ നിരവധി മഹത്തായ സംരംഭങ്ങൾക്ക് തുടക്കം കുറിക്കേണ്ടിവരും. ചരിത്രം പരിശോധിച്ചാൽ നിരവധി മഹത്തായ പ്രവർത്തികൾ ആരംഭിച്ച് പൂർത്തീകരിച്ചവരെ കാണുവാൻ കഴിയും. അപ്പോസ്ഥലനായ പൌലോസ് ഇപ്രകാരം പറഞ്ഞു, “ഞാൻ നല്ല പോരാട്ടം പോരാടി ഓട്ടം തികച്ചു” (2 തിമോ. 4:7). മരുഭൂമിയിൽ ഒരു സഞ്ചരിക്കുന്ന കൂടാരം പണിയുവാൻ മോശയോട് ദൈവം ആവശ്യപ്പെട്ടു. അതിനായി അവൻ ഒരു പദ്ധതി തയ്യാറാക്കി, ആ പദ്ധതി നടപ്പിലാക്കുകയും അതിന്റെ പണി പൂർത്തീകരിക്കുകയും ചെയ്തു. നാം ഓരോരുത്തരും ഇതുപോലയുള്ള പദ്ധിതകളുമായട്ടിയാരിക്കും മുന്നോട്ട് പോകുന്നത്. എന്നാൽ പലപ്പോഴും പണി ആരംഭിച്ചിട്ട് പൂർത്തീകരിക്കുവാൻ കഴിയാത്ത സ്ഥിതിയിലായിരിക്കാം ഇന്ന് ആയിരിക്കുന്നത്. എന്തുകൊണ്ട് അത് അങ്ങനെ സംഭവിക്കുന്നു? കാരണം, നാം ഒരു പദ്ധതി ആരംഭിക്കുമ്പോൾ അത് ദൈവത്താൽ തുടങ്ങാതെയും ദൈവീക ആലോചയ്ക്ക് കീഴ്പ്പെടാതെയും ഇരുക്കുന്നതുകൊണ്ടാണ്. യിരമ്യാവ് 33:3 ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു, “എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.” നമ്മുടെ വിഷമഘട്ടത്തിൽ നാം ഈ ലോകപരമായി സഹായം തേടാറുണ്ട്, ബാങ്കിനേയോ, ഡോക്ടറെയോ, നിയമപാലകന്മാരെയോ ആകാം, പലപ്പോഴും ദൈവത്തെ വിളിച്ചപേക്ഷിക്കുവാൻ തയ്യാറാകുകയില്ല. എന്നാൽ ഒരു കാര്യം ഉറപ്പാണ് നിങ്ങളുടെ ആവശ്യസമയത്ത് വിളക്കുവാൻ യോഗ്യനും വിശ്വസ്തനുമായ വ്യക്തിയാണ് നമ്മുടെ മഹാനായ ദൈവം. നമ്മെ സഹായക്കുവൻ അവനു മാത്രമേ കഴിയുകയുള്ളൂ. ആകയാൽ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് നിങ്ങൾ തുടങ്ങുന്ന കാര്യങ്ങളെ പൂർത്തികരിക്കുവാൻ ദൈവം നിങ്ങളെ സഹായിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ ആരംഭിച്ച പദ്ധതികളെ പൂർത്തീകരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ