“നമ്മിൽനിന്ന് ഏറ്റവും നല്ലത് ദൈവം ആഗ്രഹിക്കുന്നു!”
വചനം
ലേവ്യപുസ്തകം 1 : 3
അവർ വഴിപാടായി കന്നുകാലികളിൽ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അർപ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാൻ തക്കവണ്ണം അവൻ അതിനെ സമാഗമന കൂടാരത്തിന്റെ വാതിൽക്കൽ വെച്ചു അർപ്പിക്കേണം.
നിരീക്ഷണം
ലേവ്യപുസ്തകം നാം വായിക്കുമ്പോൾ ദൈവം മോശയോട് ജനം തനിക്ക് വഴിപാട് അടപ്പിക്കുന്ന കാര്യത്തിൽ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമായി പറയുന്നു. ആദ്യമായി യാഗത്തെക്കുറിച്ച് “നിങ്ങളുടെ കന്നുകാലികളിൽ നിന്ന്, ഊനമില്ലാത്ത ഒരു ആണിനെ ഹോമയാഗം അർപ്പിക്കണം” എന്ന് കല്പിച്ചു.
പ്രായോഗീകം
ലോവ്യാപുസ്തകത്തിന്റെ ആദ്യ അധ്യായങ്ങളിൽ ദൈവം തന്റെ ജനത്തോട് അവരുടെ ഏറ്റവും നല്ല വഴിപാട് കൊണ്ടുവരുവാൻ ആവർത്തിച്ച് പറഞ്ഞിരിക്കുന്നു. ആട്ടിൻ കൂട്ടത്തിലെ ഏറ്റവും നല്ല ആടുകൾ, ഏറ്റവും നല്ല മാവ്, ഏറ്റവും നല്ല ഒലിവെണ്ണ എന്നിവയെല്ലാം ദൈവം തന്റെ ജനത്തിൽ നിന്നും ആഗ്രഹിക്കുന്നു എന്ന് എഴുതിയിരിക്കുന്നു, അതുപോലെ ഈ കാലഘട്ടത്തിൽ നമ്മിൽ നിന്നും ആഗ്രഹിക്കുന്നു. ഇതിന്റെ അർത്ഥം ദൈവത്തിന് നിങ്ങളുടെ ഏറ്റവും നല്ലത് നൽകുക എന്നതാണ്. നമുക്കുള്ളതെല്ലാം ദൈവം തന്നതാണ് ആകയാൽ നാം ദൈവത്തിന് നല്ലത് കൊടുക്കുക. അപ്പോൾ ദൈവം നമുക്ക് അതിലുപരിയായ നന്മകൾ തന്ന് നമ്മെ അനുഗ്രഹിക്കും. പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നത് ഏറ്റവും നല്ല വഴിപാടാണ് അങ്ങനെ ചെയ്യുവാൻ ദൈവം നമ്മെ സഹായിക്കുമാറാകട്ടെ.
പ്രാർത്ഥന
പ്രീയ യേശുവേ
എനിക്കുള്ളതിൽ വച്ച് ഏറ്റവും നല്ലത് അങ്ങേയക്ക് നൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു, അതിന് എന്നെ സഹായിക്കുമാറാകേണമേ. ആമേൻ