“കഷ്ടത തിരഞ്ഞെടുക്കുക”
വചനം
അപ്പോ. പ്രവൃത്തി 14 : 22
വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.
നിരീക്ഷണം
പൌലോസിന്റെ സുവിശേഷ പ്രസംഗം ഇഷ്ടപ്പെടാത്ത എതിരാളികൾ ലുസ്ത്രയിൽ വച്ച് തന്നെ കല്ലെറിഞ്ഞ് കൊല്ലുവാൻ ശ്രമിക്കുകയും, മരിച്ചെന്ന് കരുതി തന്നെ ഉപേക്ഷിച്ചുപോകുകയും ചെയ്തു. എന്നാൽ മറ്റ്ശിഷ്യന്മാർ അവന്റെ അടുത്തെത്തിയപ്പോൾ അവൻ എഴുന്നേറ്റു അതിനുശേഷം ബർണ്ണബാസുമായി സുവിശേഷം പ്രസംഗിക്കുവാൻ ദെർബ്ബ എന്ന പച്ചണത്തിലേയ്ക്ക് പോയി എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു. വചനം കേട്ടവരിൽ പലരും യേശുവിനെ രക്ഷകനായി സ്വീകരിച്ചു, തുടർന്ന് പൌലോസും ബർണ്ണബാസും ലൂസ്ത്രയിൽ തിരികെപോയി ആ പ്രദേശത്ത് താമസിച്ചിരുന്ന ശിഷ്യന്മാരെ ശക്തിപ്പെടുത്തി. ദൈവരാജ്യത്തിൽ കടക്കുവാൻ അനേക കഷ്ടങ്ങൾ സഹിക്കേണ്ടി വരുമെന്ന് പൌലോസ് അവരോട് പറഞ്ഞു അവരെ ധൈര്യപ്പെടുത്തി.
പ്രായോഗീകം
യേശുവിന്റെ അനുയായികളായ നാം യേശുവിനെ മുഖാമുഖമായി കാണണമെങ്കിൽ ഒരുപാട് കഷ്ടങ്ങളിലൂടെ കടന്നുപോകേണ്ടിവരും. യേശുവിനെ നിരസിക്കുന്നവരും അങ്ങനെ തന്നെ കടന്നുപോകുന്നു എന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. യേശുവിനെ അംഗീകരിക്കാത്തവർ മയക്കുമരുന്നിന് അടിമപ്പെടുന്നു, ലൈഗീക അതിക്രമങ്ങൾക്ക് വശംവദരാകുന്നു, മദ്യപാനികളായി തീരുന്നു, സ്വന്തം തുണയെ തുരുപയോഗം ചെയ്യുന്നു, കുലപാതികൾ ആയി മാറുന്നവരെക്കുറിച്ച് ചിന്തിക്കുക. യേശുവിനെ നിരസിക്കുന്നവർ നിരന്തരം ജയിലിലും അടിക്കടി കഷ്ടതയിലും ആകുന്നതും നമുക്ക് കാണുവാൻ കഴിയും. മാത്രമല്ല കോടികളുടെ പണം സമ്പാദിച്ചിട്ട് മരണക്കിടക്കയിൽ കിടന്ന് ആ സമ്പാദ്യം ഒന്നിനു ഉപകരിക്കാതെ വരുന്നതും ഒന്ന് ചിന്തിക്കുക. സത്യം പറഞ്ഞാൽ ഈ ഭൂമിയിൽ കഷ്ടപ്പാടുകൾ സഹിച്ച് ഒരു ദിവസം നരകത്തിൽ പോകുന്നതിനുപകരം, കഷ്ടതയായാലും യേശുവിനെ സേവിച്ച് ഒരിക്കൽ സ്വർഗ്ഗത്തിൽ പോകുന്നതല്ലേ നല്ലത്? സ്വർഗ്ഗത്തിൽ ഒരു വിജയിയെപ്പോലെ എത്തിച്ചേർന്ന് സന്തോഷിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ആകയാൽ ഈ ലോകത്തിൽ കഷ്ടതസഹിച്ചാലും സ്വർഗ്ഗത്തിൽ എത്തണം എന്ന് നാം ഓരോരുത്തരും തീരുമാനിച്ച് കർത്താവി സേവിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ
എന്തുകഷ്ടത സഹിച്ചും സ്വർഗ്ഗരാജ്യത്തിലെത്തുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ