“നിങ്ങളുടെ ജീവിതത്തിന് എന്തു വിലയുണ്ട്?”
വചനം
അപ്പോ. പ്രവൃത്തി 20 : 24
എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കർത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു.
നിരീക്ഷണം
പൌലോസ് അപ്പോസ്ഥലൻ തന്റെ ഈ ലോകത്തിലെ ശിശ്രൂഷാ കാലയളവിനെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു വചനമാണിത്. താൻ തല്ലതും ചീത്തയുമായ സമയങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങൾ താൻ മുന്നിൽ കാണുകയാണ്. അദ്ദേഹം ഇപ്രകാരം പറഞ്ഞു, “എനിക്ക് ഒരു അന്തിമ ലക്ഷ്യമുണ്ട്, അത് കർത്താവ് എനിക്ക് നൽകിയ ദൗത്യം പൂർത്തിയാക്കുക എന്നതാണ്”. ഈ പരാമർശത്തിന് മുമ്പായി പറയുന്നു “എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല”.
പ്രായോഗീകം
യേശുവിനാൽ പിടിക്കപ്പെട്ട ഒരു മനുഷ്യനാണ് പൌലോസ് അപ്പോസ്ഥലൻ. ദൈവം നമുക്ക് ഓരോരുത്തർക്കും നൽകിയിരിക്കുന്ന ദൗത്യം പൂർത്തിയാക്കുവാനുള്ള നമ്മുടെ കഴിവിനെ അടിസ്ഥാനമാക്കി മാത്രമേ ജീവിതം എത്രമാത്രം വിലപ്പെട്ടതെന്ന് മനസ്സിലിക്കുവാൻ കഴിയുന്നത്. യേശുവിൽ ദ്രഡമായി ആശ്രയിക്കുന്ന ഒരു വ്യക്തിക്കു മാത്രമേ എന്റെ ജീവിതം എനിക്ക് അത്ര പ്രാധ്യമുള്ളതല്ല എന്ന് പറയുവാൻ കഴിയുകയുള്ളൂ. നാം യേശുവിന് വേണ്ടി ചെയ്യുന്ന പ്രവർത്തനത്തിലൂടെയാണ് നമ്മുടെ ജീവിതമൂല്യം കണക്കാക്കപ്പെടുന്നത്. ഈ ലോകത്തിൽ എന്തെങ്കിലും നേടുവാൻ ആഗ്രഹിക്കുന്ന വ്യക്തിയ്ക്ക് ഒരിക്കലും സ്വന്തം ജീവിത്തെ വലീയ വലയില്ലാതെ കാണുവാൻ കഴിയുകയില്ല. നാം യേശുവിന്റെ ഇഷ്ടം നിവർത്തിക്കുവാൻ തുടങ്ങുമ്പോൾ കഷ്ടങ്ങളും ഉപദ്രവങ്ങളും സഹിക്കേണ്ടി വരും അപ്പോൾ നമുക്ക് പറയുവാൻ കഴിയും “കർത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളുഎന്ന്”. ആകയാൽ ദൈവം നമ്മെ ഏൽപ്പിച്ച ദത്യം ക്രിത്യമായി പൂർത്തീകരിക്കുന്നതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.
പ്രാർത്ഥന
പ്രീയ യേശുവേ
അങ്ങ് ഏൽപ്പിച്ച ദത്യം ക്രിത്യമായി പൂർത്തീകരിക്കുവാനുള്ള കൃപ തന്ന് സഹായിക്കുമാറാകേണമേ. ആമേൻ