“നാം ആർക്കുള്ളതെന്ന് ഓർക്കുക”
വചനം
സങ്കീർത്തനം 24 : 1
ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാകുന്നു.
നിരീക്ഷണം
ദൈവസാന്നിധ്യം ഇറങ്ങിവസിക്കുന്ന യഹോവയുടെ പെട്ടകത്തെ ദൈവാലയത്തിലേയക്ക് പ്രവേശിപ്പിക്കുന്ന ചടങ്ങിൽ ആലപിച്ച ഒരു സങ്കീർത്തനമാണ് 24-ാം സങ്കീർത്തനം. ഈ വാക്യത്തിൽ ദാവീദ് രാജാവ് ദൈവസാന്നിധ്യം തരിച്ചറിയുകയും ഭൂമിയും അതിലുള്ളതൊക്കെയും, ഭൂമിയിൽ വസിക്കുന്ന സകലരുടെയും ഉടമസ്ഥാവകാശം യഹോവയായ ദൈവം ആണെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ആകയാൽ നമുക്ക് വിശുദ്ധ ജീവിതവും അചഞ്ചലമായ വിശ്വാസവും ഉണ്ടായിരിക്കുന്നതിനുവേണ്ടി ദൈവത്തിങ്കലേയക്ക് നമ്മുടെ ചിന്തകളെ ഉയർത്തുവാൻ രാജാവ് പോത്സാഹിപ്പിക്കുന്നു. ഈ സങ്കീർത്തനം ആരംഭിക്കുന്നതു തന്നെ എല്ലാം ദൈവത്തിന്റെതാണ് എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ്.
പ്രായോഗീകം
ജീവിത നിലവാരം ഉയത്തുവാൻ കഠിനാധ്വാനം ചെയ്യുന്നവരെ നമുക്ക് ചുറ്റും കാണുവാൻ കഴിയും. ഏറ്റവും നല്ല കാർ, ഏറ്റവും വലീയ വീട്, ഏറ്റവും വിലകൂടിയ വസ്ത്രങ്ങൾ, എന്നിവ വാങ്ങുകയും അത് ലഭിക്കുമ്പോൾ അവർ അഭിമാനിക്കുകയും ചെയ്യുന്നു. നാമും എന്തെങ്കിലും നമുക്ക് സ്വന്തമായി ലഭിക്കമ്പോൾ അഭിമാനിക്കാറുണ്ട്. എന്നാൽ നാം മറ്റുള്ളവർക്ക് ഉള്ളതിനെക്കാൾ കൂടുതൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് എതിരാളികളെ തോല്പിക്കുവാനാണ്. അങ്ങനെ ഒരു സാഹചര്യത്തിലെത്തുമ്പോൾ നാം നിർത്തി ഒന്നു ചിന്തിക്കേണ്ടതുണ്ട് നമ്മുക്ക് ഉള്ളതൊന്നും നമ്മുടേതല്ല. നമ്മുടെ വീട് നമ്മുടേതല്ല, നമ്മുടെ കാർ നമ്മുടേതല്ല, നമ്മുടെ കുഞ്ഞുങ്ങൾപോലും നമ്മുടെതല്ല. ദൈവം ഈ ഭൂമിയെ സൃഷ്ടിച്ചതിനാൽ എല്ലാറ്റിന്റെയും ഉടമാസ്ഥാവകാശം ദൈവത്തിനാണ്. അവൻ നമ്മുടെ കർത്താവും സൃഷ്ടിതാവുമാണ്, മാത്രമല്ല നമ്മുടെ ആത്മാവിന്റെ ഉടയവനും കൂടെ ആണ്. ദൈവം നമ്മുടെ ജീവിതത്തിൽ നൽകിയിരിക്കുന്നതെല്ലാം ദൈവരാജ്യ മഹത്വത്തിനുവേണ്ടി ഉപയോഗിക്കുവാൻ വേണ്ടിയാണ്. ഇനി നിങ്ങൾ നിങ്ങളുടെ കൂട്ടുകാനുള്ളതുപോലെ എന്തെങ്കിലും വാങ്ങുവാൻ തീരുമാനിക്കുമ്പോൾ ഒന്ന് നിന്ന് ചിന്തിക്കുക അതും ആർക്കുവേണ്ടിയാണ് ഞാൻ ആർക്കുള്ളതാണ് എന്ന്.
പ്രാർത്ഥന
പ്രീയ യേശുവേ
എനിക്കുള്ളതു മുഴുവൻ അങ്ങയുടെ നാമ മഹത്വത്തിനായി ഉപയോഗിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ