“നാം ഇനി അടിമയല്ല”
വചനം
ലേവ്യാപുസ്തകം 26 : 13
നിങ്ങൾ മിസ്രയീമ്യർക്കു അടിമകളാകാതിരിപ്പാൻ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു; ഞാൻ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിർന്നു നടക്കുമാറാക്കിയിരിക്കുന്നു.
നിരീക്ഷണം
യിസ്രായൽ ജനത്തെ മിസ്രയിമിന്റെ അടിമ ചങ്ങലയിൽ നിന്നും രക്ഷിച്ചതിനെക്കുറിച്ച് സർവ്വശക്തനായ ദൈവം അവരെ ഓർമ്മിപ്പിക്കുന്നത് നമുക്ക് ഇവിടെ കാണാം. ദൈവത്തിന്റെ സ്നേഹനിർഭരമായ ദയ നിമിത്തം അവരെ അടിമത്വത്തിൽ നിന്നും വിടുവിച്ചതാണെന്നും അതുകൊണ്ടാണ് നിങ്ങൾക്ക് ഇപ്പോൾ തല ഉയർത്തി നടക്കുവാൻ കഴിയുന്നത് എന്നും അവരെ ഓർമ്മിപ്പിക്കുന്നു.
പ്രായോഗീകം
അടിമകളായിരുന്നവരുടെ ചിത്രം നാം നോക്കിയാലും യുദ്ധ തടവുകാരുടെ ചിത്രം നോക്കിയാലും അവർ അവരുടെ തല താഴ്ത്തിപ്പിടിച്ചിരിക്കുന്നത് കാണുവാൻ കഴിയും. ആശുപത്രി സന്ദർശിക്കുമ്പോൾ മരണത്തോട് അടുത്ത് എത്തിവരും അവരുടെ തല താഴ്ത്തിയിരിക്കുന്നത് കാണുവാൻ കഴിയും. ഈ വചനം അടിമത്വത്തിൽ നിന്ന് മോചിക്കപ്പെട്ട യിസ്രായേൽ ജനത്തിനു മാത്രമുള്ളതല്ല ഈ കാലത്ത് യേശുക്രിസ്തുവിനെ അനുഗമിക്കുന്ന നമുക്കെല്ലാവർക്കും വേണ്ടിയുള്ളതാണ്. ഒരു വ്യക്തി കർത്താവിനെ സ്വീകരിക്കുന്നതിനുമുമ്പേ അവൻ സ്വന്തം തീരുമാനങ്ങളുടെ ചങ്ങലയിൽ ബന്ധിക്കപ്പെട്ടിരിക്കും. അത് കളിക്കാരുടെ കാര്യത്തിലും, ലഹരിക്കടിമായവരിലും, മോഷ്ടാക്കളിലും ഒരുപോലെ ഇത് കാണുവാൻ കഴിയും. അവരവരുടെ തീരുമാനമെന്ന ചിങ്ങലകളിൽ അവർ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അവരുടെ ജീവിതങ്ങളിൽ യേശുക്രിസ്തു കടന്നുവരുമ്പോൾ ആ ബന്ധനത്തിന്റെ ചങ്ങളകളെ അഴിച്ചുമാറ്റി അവരെ സ്വതന്ത്രരാക്കുകയും അങ്ങനെ അവരുടെ തല ഉയർത്തുവാൻ ഇടയാകുകയും ചെയ്യും. യേശു സ്വതന്ത്രരാക്കിയാൽ നാം പിന്നെ സ്വന്തം തീരുമാനങ്ങൾക്ക് അടിമയല്ല യേശുവിന്റെ മക്കളായി തല ഉർത്തി ജീവക്കുവാൻ ഇടയാകും.
പ്രാർത്ഥന
പ്രീയ യേശുവേ
അങ്ങ് എന്നെ എന്റെ സ്വന്തം തീരമാനമാകുന്ന അടിമത്വത്തിന്റെ ചങ്ങലയെപെട്ടിച്ച് സ്വതന്ത്രമാക്കിയതിന് നന്ദി. തുടർന്നും തല ഉയർത്തി ആ സ്വാതന്ത്ര്യത്തിൽ നിലനിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ