Uncategorized

“മാറ്റത്തിന് സൗകര്യപ്രദമാകുന്ന സമയം ഏത്?”

വചനം

അപ്പോ. പ്രവൃത്തി  24 : 25

എന്നാൽ അവൻ നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോൾ ഫേലിക്സ് ഭയപരവശനായി: തൽക്കാലം പോകാം; അവസരം ഉള്ളപ്പോൾ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു.

നിരീക്ഷണം

റോമൻ തലസ്ഥാനം കൈസര്യയായിരുന്ന കാലത്ത് ഫെലിക്സ് യഹൂദ്യയുടെ റോമൻ ഗവർണറായിരുന്നു. യഹൂദ നിയമ വാഴ്ചയ്ക്കെതിരായ കലാപകുറ്റം ചുമത്തിയാണ് അപ്പോസ്ഥലനായ പൗലൊസിനെ തടവിലാക്കിയിരുന്നത്. ഫെലിക്സ് പൗലൊസിന്റെ വാദം കേൾക്കുവാൻ കൊണ്ടുവന്നപ്പോൾ ഫെലിക്സിന് അവനിൽ ഒരു കുറ്റവും കണ്ടെത്തുവാൻ കഴിഞ്ഞില്ല, പക്ഷേ, സ്വന്തം പാപത്തെക്കുറിച്ച് ബോധ്യപ്പെടുകയും ചെയ്തു. ആകയാൽ ദൈവപുരുഷനെ വീണ്ടും വാദം കേൾക്കുവാൻ കൂടുതൽ സൗകര്യപ്രദമായ ഒരു സമയം വരുന്നതുവരെ മടങ്ങിപ്പോയ്ക്കൊൾവാൻ പറഞ്ഞു.

പ്രായോഗീകം

പൗലൊസിൽനിന്നും കേൾക്കുവാൻ തനിക്ക് ഒരിക്കലും സൗകര്യപ്രദമായ ഒരു സമയം കിട്ടുകയില്ലെന്ന് ഫെലിക്സിന് നന്നായി ആറിയാം. ഈ സംഭവത്തിനുശേഷം പലപ്പോഴും ഫെലിക്സ് പൗലൊസിനെകണ്ടിരുന്നു എന്നത് ശരിയാണ്, പക്ഷേ സംസാരിക്കുവാൻ കഴിഞ്ഞില്ല. ഇതിന്റെ സാരാംശം ഇതാണ്….തനിക്ക് തന്റെ പാപ ജീവിതത്തെ മാറ്റുവാൻ താൻ തയ്യാറല്ല. പൗലൊസ് സത്യം സംസാരിക്കുന്നുണ്ടെന്നും യേശുവിനെ തന്റെ ജീവിതത്തിന് ആവശ്യമാണെന്നും തനിക്ക് അറിയാമയിരുന്നിട്ടും, നിത്യതയെ ഭയപ്പെട്ടിരുന്നുവെങ്കിലും അവൻ മാറുവാൻ ആഗ്രഹിച്ചില്ല. അദ്ദേഹം ഏറ്റവും ആദരണീയനായ ഒരു മനുഷ്യനായിരുന്നു, എന്നാൽ തനിക്ക് തന്റെതായ ഒരു പാപവഴി ജീവിത്തിൽ ഉണ്ടായിരുന്നു. യെഹൂദയിലെ ഗവർണർ ആയിരുന്നതുകെണ്ടുതന്നെ അദ്ദേഹത്തിന് അനേകം ദാസന്മാരും ഉണ്ടാരുന്നു, പക്ഷേ അദ്ദേഹം ദൈവത്തിൽ നിന്നും വളരെ അകലെ ആയിരുന്നു. നിങ്ങൾക്ക് എല്ലാം ഉണ്ടായിരിക്കാം, പക്ഷേ, നിങ്ങൾക്ക് യേശുവുമായി വ്യക്തിപരമായ ഒരു ബന്ധമില്ലെങ്കിൽ ഉള്ളതെല്ലാം പെട്ടെന്ന് ഇല്ലാതെയാകുവാൻ ഇടയുണ്ട്. നമ്മുടെ ജീവിതം ഒരു നീരാവി പോലെയാണ്. ഇന്ന് നാം ഈ ഭൂമിയിൽ ഉണ്ട് എന്നാൽ നാം ഈ ഭൂമി വിട്ട് എത്രയുംവേഗം പോകും. രക്ഷ എന്നത് നാം ഈ ഭൂമിയൽ ആയിരിക്കുമ്പോൾ യേശുവുമായി അടുത്ത് ജീവിക്കാം എന്ന് എടുക്കുന്ന ഒരു തീരുമാനമാണ്. ആ തീരുമാനമാണ് നിത്യതയോളം നമ്മോടൊപ്പം ഉണ്ടാകുന്നത്. ആ തീരുമാനം നമ്മുടെ ജീവിത്തിൽ മാറ്റങ്ങളുണ്ടാക്കും നമ്മുടെ ഈ ലോകത്തിലെ പദവിയിലും മാറ്റം വന്നെന്നുവരാം. ഫെലിക്സിനെപ്പോലെ നമുക്കെല്ലാവർക്കും ഒതു തീരുമാനമെടുക്കേണ്ട സമയമാണിത്. നാം ഉത്തരം നൽകേണ്ട വലീയ ചോദ്യം “എന്റെ ജീവിത്തിൽ മാറ്റം വരുത്തേണ്ടതിനായുള്ള സൗകര്യപ്രദമായ സമയം എപ്പോഴാണ്?” അതിന് ഉത്തരം നാം എത്രയും വേഗം എടുത്ത് യേശുക്രിസ്തുവിനോടെപ്പം ജീവിക്കുവാൻ ദൈവം സഹായിക്കുമാറാകട്ടെ.

പ്രാർത്ഥന

പ്രീയ യേശുവേ

ഞാൻ എടുത്ത തീരുമാനത്തിൽ ഇതുവരെ ഉറച്ചു നിൽക്കുവാൻ എനിക്ക് കൃപ നന്നതിനായി നന്ദി. ആ തീരുമാനം സൗകര്യപ്രദമായിരുന്നില്ല എന്നാൽ ഞാൻ എടുത്ത തീരുമാനം ഏറ്റവും മികച്ചതായിരുന്നു എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x