Uncategorized

“ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുക”

വചനം

സംഖ്യാപുസ്തകം 6:24-26

യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; യഹോവ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.

നിരീക്ഷണം

യഹോവയായ ദൈവം മോശയോടു സംസാരിക്കുന്നതിനിടയിൽ അവനോട് പറഞ്ഞത്, യസ്രായേൽ ജനത്തെ അനുഗ്രഹിക്കേണ്ടത് എപ്രകാരം എന്ന് തന്റെ സഹോദരനായ അഹരോനോടും അവന്റെ പുത്രന്മാരേടും പറയേണം. മോശയിലൂടെ അഹരോന് ദൈവം നൽകിയ അനുഗ്രഹം ആയിരക്കക്കിന് വർഷങ്ങളായി സിനഗോഗുകളിലും ദൈവ സഭയിലും ഉരുവിടുകയും അത് ഒരു അനുഗ്രഹത്തിന്റെ പ്രാർത്ഥനയായി മാറുകയും ചെയ്തു.

പ്രായേഗീകം

നിങ്ങൾ ഒരു യഹൂദനോ, ക്രിസ്ത്യാനിയോ, അല്ലെങ്കിൽ ഒരു വിശ്വാസവുമായി ബന്ധമില്ലാത്തവനോ ആയാലും ഈ അനുഗ്രഹം ഇന്ന് ദൈവത്തിൽ നിന്ന് നേരിട്ട് നിങ്ങൾക്ക് ലഭിക്കുന്ന ഒരു അനുഗ്രഹം ആണ്. സകല ജനത്തെയും അവന്റെ വിശുദ്ധ സുരക്ഷയുടെ പരിധിയിൽ നിലനിർത്തണം എന്നതാണ് ദൈവത്തിന്റെ ആഗ്രഹം. ദൈവത്തിൽ നിന്നുള്ള ഈ അനുഗ്രഹം അവന്റെ മുഖത്തിന്റെ തിളക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്, അത് അവന്റെ കൃപയും കൂടെ ചേർത്തുകൊണ്ട് ഇന്നും എല്ലാ ദിവസവും നമ്മുടെ മേൽ പ്രകാശിപ്പിക്കും. ഒടുവിൽ ദൈവം തന്റെ മുഖം നിങ്ങളുടെ നേരെ തിരിച്ച് നിങ്ങളെ അനുഗ്രഹിക്കാമെന്നത് അവന്റെ ആഗ്രഹമായിരുന്നു, ഇപ്പോഴും അങ്ങനെ തന്നെയാണ്. നാം ഓരോരുത്തരും ഉറങ്ങുവാൻ കണ്ണുകൾ അടയ്ക്കുമ്പോൾ ദൈവം നമ്മെ സൂക്ഷിക്കുന്നുണ്ട് എന്ന് ചിന്തിക്കാറുണ്ടോ? നാം ഒരു അപകടകരമായ സാഹചര്യത്തിൽ ആയിരിക്കുമ്പോൾ ദൈവം നമ്മെ കാക്കുന്നുണ്ട്. നമ്മെ ചുറ്റിപ്പറ്റിയുള്ള അപകടത്തിലേക്ക് നമ്മുടെ കണ്ണുകൾ തുറക്കപ്പെടുകയും നമ്മെ ഞെരുക്കുകയും ചെയ്യുമ്പോൾ, നമ്മുടെ ദൈവം നമ്മെ നിരീക്ഷിക്കുന്നു. നമ്മുടെ ദൈവത്തിന്റെ മുഖം നമ്മടെ നേരെ ഇരിക്കുന്നതിനാൽ എല്ലാ ബുദ്ധിയേയും കവിയുന്ന ദൈവത്തിന്റെ ദിവ്യ സമാധാനത്താൽ നമുക്ക് വിശ്രമക്കുവാൻ കഴിയും. ഓരോ ദിവസവും നാം നമ്മുടെ ജീവിതമേഖലകളിലേയക്ക് പോകുന്നതിനുമുമ്പേ ദൈവത്തിന്റെ ഈ അനുഗ്രഹം സ്വീകരിച്ചുകൊണ്ടു പോകുന്നു എന്ന് സ്വയം ഉറപ്പാക്കുക.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ അനുഗ്രഹത്താലും ആശീർവാദത്താലും എന്നെ ഓരോ ദിവസവും നടത്തുമാറാകേണമേ. ആമേൻ