Uncategorized

“നീ അനുഗ്രഹിക്കപ്പെട്ടവനാണ്, ആർക്കും അത് മാറ്റുവാൻ കഴിയുകയില്ല”

വചനം

സംഖ്യാപുസ്തകം 23:20

അനുഗ്രഹിപ്പാൻ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവൻ അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അതു മറിച്ചുകൂടാ.

നിരീക്ഷണം

മോവാബ്യരുടെ രാജാവായ ബാലാക്ക് യിസ്രായേൽ ജനത്തെ ശപിക്കുവാൻ പണം നൽകി പറഞ്ഞയച്ച ഒരു ദുഷ്ട ദർശകനായിരുന്നു ബിലയാം. യിസ്രായേല്യർ തങ്ങളുടെ വഴിയിലുള്ള എല്ലാ ശത്രൂക്കളെയും പരാജയപ്പെടുത്തി വിജകരമായി മുന്നേറുന്നു എന്ന ഒരു വാർത്ത ആ ദേശത്തെങ്ങും പരന്നിരുന്നു. ഒരു മതഭക്തനായ മനുഷ്യന് യിസ്രായേലിനെ ശപിക്കുവാൻ കഴിഞ്ഞാൽ അവരെ പരാജയപ്പെടുത്താൻ കഴിയമെന്ന് ബാലാക്ക് കരുതി. ബിലയാം പണത്തിൽ വീണുപോയി, പക്ഷേ ദൈവം അവനെ യിസ്രായേലിനെ ശപിക്കുവാൻ അനുവദിച്ചില്ല. പകരം അവൻ അവരെ അനുഗ്രഹിച്ചു. അവൻ ബാലാക്കിനോട് പറഞ്ഞുത്, ദൈവം അവരെ അനുഗ്രഹിച്ചിരിക്കുന്നു, എനിക്ക് അത് മാറ്റുവാൻ കഴിയുകയില്ല.

പ്രായേഗീകം

ദൈവം തന്റെ ജനമായ നമുക്കെല്ലാവർക്കും, നമ്മുടെ ജീവിത്തിൽ തുടർച്ചയായി അനുഗ്രഹം ലഭിക്കുന്നതിനുള്ള നിർദ്ദേശം ആവർത്തനപുസ്തകം 28:1-14 ൽ നൽകിയിരിക്കുന്നു. നാം ആ വചനം പിന്തുടരുമ്പോൾ, നമ്മുടെ മേലുള്ള ദൈവത്തിന്റെ അനുഗ്രഹത്തെ ആർക്കും മാറ്റുവാൻ കഴിയുകയില്ല. ദൈവവചനം ഇപ്രകാരം പറയുന്നു “നിങ്ങൾക്കെതിരെയുണ്ടാക്കുന്ന ഒരു ആയുധവും ഭലിക്കുകയില്ല”. നിങ്ങളുടെ മേൽ ഏതെങ്കിലും വിധത്തിൽ നോട്ടം വയ്ക്കുന്ന വ്യാജ പ്രവാചകന്മാരും ഇതിൽ ഉൾപ്പെടും. നിങ്ങൾ ദൈവത്തിന്റെ ഒരു പൈതലാണെങ്കിൽ,നിങ്ങൾ ദൈവത്തോടുള്ള എളിമയിലും അനുസരണത്തിലും നടക്കുമ്പോൾ, പിശാച് ഒരുക്കുന്ന ഒരു നുണയ്ക്കും നിങ്ങളുടെ അനുഗ്രഹം കവർന്നെടുക്കുവാൻ കഴിയുകയില്ല. രോഗത്തിനോ, വിഷാദത്തിനോ കഴിയുകയില്ല, നിങ്ങളുടെ ജോലി നഷ്ടപ്പെടുത്താനോ, നിങ്ങളുടെ ജീവിത്തിൽ കുറവുകൾ വരുത്താനോ, സുഹൃത്തുക്കളെ നഷ്ടപ്പേടുത്താനോ കഴിയുകയില്ല, എന്തുകൊണ്ട്?  കാരണം, നിങ്ങളുടെ ജീവിതത്തിൽ വിപരീതമായി സംഭവിക്കുന്നതെല്ലാം, നിങ്ങളെ മെച്ചപ്പെട്ട ഒന്നിലേയ്ക്ക് അടുപ്പിക്കുവാനുള്ള ഒരു പരീക്ഷണം മാത്രമാണ്. നിങ്ങൾ ഒരു ദൈവ പൈതലാണെങ്കിൽ ശത്രുവിന്റെ നുണ ഒരിക്കലും കേൾക്കരുത്! ഇന്ന് അത് വീണ്ടും വ്യക്തമാക്കട്ടെ, നിങ്ങൾ ഭാഗ്യവാന്മാർ ആണ് ആർക്കും അത് മാറ്റാൻ കഴിയുകയില്ല!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ അനുഗ്രഹങ്ങൾ അനുദിനം അനുഭവിച്ച് മുന്നോട്ട് പോകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x