“യേശുവിന് നിങ്ങളെ എങ്ങനെ സഹായിക്കുവാനാകും?”
വചനം
മർക്കോസ് 10:51
യേശു അവനോടു: “ഞാൻ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു” എന്നു ചോദിച്ചതിന്നു: റബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു കുരുടൻ അവനോടു പറഞ്ഞു.
നിരീക്ഷണം
ഒരു ദിവസം യേശു യെരീഹോവിൽ എത്തിയപ്പോൾ, ബർത്തിമായി എന്നു പേരുള്ള ഒരു കുരുടൻ സഹായത്തിനായി യേശുവിനോട് നിലവിളിച്ചു. അപ്പോൾ യേശു അവനെ അവഗണിക്കുകയോ, അവന് സഹായം ചെയ്തുകൊടുക്കുന്നതിന് എന്തെങ്കിലും നിബന്ധനകൾ വയ്ക്കുകയോ ചെയ്യുന്നതിനു പകരം യേശു അവനോട് “ഞാൻ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു” എന്ന് ചോദിച്ചു.
പ്രായേഗീകം
കുരുടനായ ബർത്തിമായിയോടുള്ള യേശു ക്രിസ്തുവിന്റെ ഈ മറുപടി (യേശു അവനെ സുഖപ്പെടുത്തി) ക്രിസ്തീയ വിശ്വാസത്തിന്റെ കാതലായ ഭാഗമാണ്. “നമ്മെ അനുഗ്രഹിച്ച്ത് നാം ഒരു അനുഗ്രഹമായിരിക്കുവാനാണ്”, എന്നത് നാം കേട്ടിട്ടുള്ളതാണ്. ക്രിസ്തുമതത്തെ താരതമ്യപ്പെടുത്തുമ്പോൾ, ആ മതത്തിന്റെ പൂർണ്ണമായ അനുയായിയാകുവാൻ പ്രതീക്ഷിക്കുന്ന നിയമങ്ങളുടെയോ മതപരമായ ചട്ടങ്ങളുടേയോ ഒരു പട്ടിക മാതം പെട്ടെന്ന് നൽകുന്നു. എന്നാൽ യേശുവന്റെ അനുയായി തീരുന്നതിനും അവനോട് ചേർന്ന് നടക്കുവാനും എപ്പോഴും യേശുവിന്റെ ചോദ്യം എനിക്ക് നിങ്ങളെ എങ്ങനെ സഹായിക്കുവാൻ കഴിയും എന്നതാണ്. ജനങ്ങളോടുള്ള സമീപനം, ഒരിക്കലും നിങ്ങൾക്ക് എനിക്കുവേണ്ടി എന്തു ചെയ്യുവാൻ കഴിയും എന്നതിനെക്കുറിച്ചല്ല, എപ്പോഴും മറ്റുള്ളവരെ സേവിക്കുന്നതിനെക്കുറാച്ചായിരിക്കണം. ഒരു കല്ല്യാണ വീട്ടിൽ മേൽത്തരമായ വീഞ്ഞ് ഉണ്ടാക്കിക്കൊടുത്തുകൊണ്ടാണ് യേശു തന്റെ പരസ്യ ശിശ്രൂഷ ആരംഭിച്ചത്. മൂന്നര വർഷം അതു തുടർന്നുകൊണ്ടിരുന്നു. എന്നാൽ ഈ നന്മ അനുഭവിച്ചവർ തന്നെ യേശുവിനെ ക്രൂശിച്ച് കൊല്ലുവാൻ സമ്മതിച്ചു. പക്ഷേ, അതലൂടെ യേശുവിന് അനേക അനുയായികളെ വാർത്തെടുക്കുവാൻ ഇടയാക്കി. ഇന്ന് രണ്ടായരിത്തിലധികം വർഷങ്ങൾക്കു ശേഷവും 2 ബില്ല്യനിലധികം ആളുകൾ യേശു സ്ഥാപിച്ച മാതൃക പിന്തുടർന്ന് ജീവിക്കുവാൻ ശ്രമിക്കുന്നു. ഇന്നും അനേകർ യേശുവിന്റെ അനുയായികളായി തീർന്നുകൊണ്ടിരിക്കുന്നു. അവരോടും അല്ലാത്തവരോടും യേശു ചോദിക്കുന്നത് എനിക്ക് നിങ്ങളെ എങ്ങനെ സഹായിക്കുവാൻ കഴിയും? എന്നതുതന്നെയാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്നെ രക്ഷിച്ച നാൾ മുതൽ ഇതുവരെ എന്റെ ജീവിത്തിലൂടനീളം അങ്ങ് കാണിച്ച സ്നേഹ നിർഭരമായ കരുതലുകൾക്കായി നന്ദി. ഇപ്പോഴും യേശു എന്നോട് എനിക്ക് നിന്നെ എങ്ങനെ സഹായിക്കുവാൻ കഴിയും എന്ന ചോദ്യം ചോദിക്കുന്നതിനും നന്ദി. അതിന് ഉത്തരമായി പറയുവാനുള്ളത് എനിക്ക് മുറ്റുള്ളവർക്ക് ഒരു അനുഗ്രഹമാകുവാൻ എന്നെ സഹായിക്കുമാറാകേണമേ എന്നതാണ്. ആമേൻ