“എനിക്ക് അത് ഇഷ്ടമാണ്, പക്ഷേ മനസ്സിലാകുന്നില്ല”
വചനം
സങ്കീർത്തനം 36:5
യഹോവേ, നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.
നിരീക്ഷണം
ഇതാ ഒരു മനുഷ്യൻ, യിസ്രായേലിലെ ദാവീദ് രാജാവ്, തന്റെ കാലത്ത് ആർക്കും തടയാനാവാത്ത ഒരു പരമാധികാരി ആയിരുന്നു അദ്ദേഹം. ആ രാജ്യത്തെ എല്ലാവരും അവനെ സേവിക്കുവാൻ കാത്തു നിന്നു ആ രാജ്യത്തെ എല്ലാ സ്വർണ്ണവും വെള്ളിയും സാങ്കേതികമായി അവന്റേതായിരുന്നു. ഈ ശക്തനായ നേതാവ് തന്റെ മഹത്വം മറ്റ് രാജാക്കന്മാരും ഭരണാധികാരികളും അംഗീകരിക്കുകയും അത് സ്വർഗ്ഗത്തിലെ സർവ്വശക്തന്റെ ശക്തിയാലാണ് സഭിച്ചത് എന്നും അവർക്ക് അറിയാമായിരുന്നു. എന്നാൽ ഈ ഭാഗത്തിൽ, ദാവീദ് രാജാവ് ചെറുതാകുന്നു. സർവ്വശക്തന്റെ സ്നേഹത്തിന്റെയും വിശ്വസ്തയുടെയും വെറും മഹത്വം അദ്ദേഹം പ്രഖ്യാപിക്കുന്നു. തന്റെ മഹാനായ കർത്താവിന്റെ രണ്ട് വശങ്ങളെക്കുറിച്ച് മാത്രമാണ് അദ്ദേഹം സംസാരിക്കുന്നത്, അവ പോലും മനസ്സിലാക്കാൻ അസാധ്യമാണ്. അദ്ദേഹം പറയുന്നു,നിനിറെ സ്നേഹം സ്വർഗ്ഗം വരെയും നിന്റെ വിശ്വസ്തത ആകാശത്തോളവും എത്തുന്നു.
പ്രായേഗീകം
നമ്മുടെ യേശുവിന് നമ്മിൽ ഓരോരുത്തരോടുമുള്ള സ്നേഹവും വിശ്വസ്തതയും വിവരണാതീതമാണ്. നിങ്ങൾക്ക് അത് അളക്കുവാൻ ശ്രമിക്കാം, പക്ഷേ ആകാശത്തിന്റെ ഉയരമോ ആകാശത്തിന്റെ വീതിയോ നമുക്ക് എങ്ങനെ മനസ്സിലാക്കുവാൻ കഴിയും? എന്നിട്ടും ചരിത്രത്തിലെ താരതമ്യേന പ്രകൃതമായ ഒരു കാലഘട്ടത്തിൽ ദാവീദ് തന്റെ പരമാവധി ചെയ്യുന്നു. ഇതാണ് കാര്യം നിങ്ങൾ മുമ്പ് സ്നേഹിക്കപ്പെട്ടിട്ടുണ്ടെന്ന് തോന്നുകയും പക്ഷേ യേശുവിന്റെ സ്നേഹം ഒരിക്കലും അറിഞ്ഞിട്ടും ഇല്ലെങ്കിൽ, നിങ്ങൾക്ക്സ്നേഹം എന്തെന്ന് അറിയില്ല. നിങ്ങൾക്ക് ആശ്രയിക്കുവാൻ കഴിയുന്ന സുഹൃത്തുക്കളുടെയോ കുടുംബത്തെെയോ അറിയാമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ പക്ഷേ യേശുവിന്റെ വിശ്വസ്തത ഒരിക്കലും അറിഞ്ഞിട്ടില്ലെങ്കിൽ വിശ്വസ്തനായ ഒരു സുഹൃത്തിന്റെ കാര്യത്തിൽ അവർ യേശുവിന്റെ അതേ അളവിലല്ല. അപ്പോൾ ഇതാ എന്റെ കുറ്റസമ്മതം യേശുവിന്റെ സ്നേഹത്തിന്റെയും വിശ്വസ്തയുടെയും കാര്യത്തിൽ എനിക്ക് അത് ഇഷ്ടമാണ് പക്ഷേ എനിക്ക് അത് മനസ്സിലാകുന്നില്ല.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്റെ ദൈവമെന്ന് അംഗീകരിക്കുവാനും അങ്ങയെ സേവിക്കുവാനും എനിക്ക് കൃപ നൽകിയതിന് നന്ദി. തുടർന്നും അങ്ങയെ സേവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ