“സഹായത്തിനായി ആരെ വിളിക്കാം?”
വചനം
സങ്കീർത്തനം 38:22
എന്റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിന്നു വേഗം വരേണമേ.
നിരീക്ഷണം
ഇത് ദാവീദ് രാജാവിന്റെ ഒരു സാധാരണ പ്രാർത്ഥനയാണ്. നിങ്ങൾക്ക് സങ്കീർത്തന പുസ്തകം മുഴുവൻ വായിച്ചു നോക്കാം, ദാവീദ് കർത്താവിൽ നിന്നല്ലാതെ മറ്റാരിൽ നിന്നും സഹായം തേടുന്നത് ഒരിക്കലും വായിക്കുവാൻ കഴിയകുയില്ല. തീർച്ചയായും അദ്ദേഹത്തിന് പതിവായി സഹായം ലഭിച്ചിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ സുഹൃത്തുക്കൾക്കും കുടുംബത്തിനും സഹായിക്കുവാൻ കഴിയാത്ത സമയങ്ങളും ഉണ്ടായിരുന്നു. ആ സമയങ്ങളിലാണ് ദാവീദ് തന്റെ കർത്താവും രക്ഷകനുമായ ദൈവത്തെ സഹായത്തിനായി പതിവായി വിളിക്കുന്നത് നാം കാണുന്നത്.
പ്രായേഗീകം
ഈ ഭൂമിയിൽ ജീവിക്കുന്ന ഓരോ വ്യക്തിയും ഉത്തരം നൽകേണ്ട ഒരു അടിസ്ഥാന ചോദ്യമുണ്ട്. നിങ്ങൾ പ്രതിസന്ധിഘട്ടത്തിൽ അകപ്പെടുമ്പോൾ സഹായത്തിനായി ആരെയാണ് വിളിക്കുന്നത്? ആ ചോദ്യത്തിന് ഉത്തരം സഭിച്ചുകഴിഞ്ഞാൽ സൂഹൃത്തുക്കളുടെയും പരിശീലകരുടെയും സഹായത്തോടെ നിങ്ങളുടെ ഭാവി കൂടുതൽ മികച്ച രീതിയിൽ പ്രവചിക്കുവാൻ കഴിയും. നിങ്ങളെ പതിവായി സഹായിക്കുന്ന ആളുകൾ നിങ്ങളുടെ പക്കലില്ലെന്ന് അല്ല ഇത് സൂചിപ്പിക്കുന്നില്ല. എന്നാൽ ആഴത്തിലുള്ള പ്രതിസന്ധിവരുമ്പോൾ, സഹായത്തിനായി നിങ്ങൾ ആരെയാണ് ആദ്യം വിളിക്കുന്നത്? ദാവീദ് രാജാവിന് ഭൂമിയിൽ ഏറ്റവും മികച്ച ഡോക്ടർമാരും ഉപദേശകരും കൗൺസിലർമാരും ഉണ്ടായിരുന്നു, എന്നാൽ തന്റെ ഇരുണ്ട ജീവിത സാഹചര്യങ്ങളിൽ അദ്ദേഹം അവരെ ആരെയും ഒരിക്കലും വിളിച്ചില്ല. അവൻ യേശുവിനെ മാത്രമേ വിളിച്ചുള്ളൂ. യേശു എല്ലാം അറിയുന്നവനും സർവ്വശക്തനും ഒരേ സമയം എല്ലായിടത്തും ഉള്ളവനും ആണ്. വാസ്തവത്തിൽ, എല്ലാം സൃഷ്ടിച്ചവനും, എല്ലാം എങ്ങനെ നടത്തണമെന്ന് അറിയുന്നവനും, നാളെ എന്ത് സംഭവിക്കുമെന്ന് അറിയാവുന്നവനുമായവനെ വിളിക്കുന്നത് എത്രയോ അർത്ഥവത്താണ്!! പ്രതിസന്ധി സമയങ്ങളിൽ യേശുവിനെ വിളിക്കൂ അവൻ നിങ്ങളെ തീർച്ചയായും സഹായിക്കും. യേശുവിന് സഹായിക്കുവാൻ കഴിയാത്ത ഒന്നും ഈ ലോകത്തിലില്ല.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ അടുക്കൽ വന്ന് സഹായിച്ചതിന് നന്ദി. തുടർന്നും അങ്ങ് എപ്പോഴും എന്നോട് കൂടെയിരുന്ന് സഹായിക്കുമാറാകേണമേ. ആമേൻ