Uncategorized

“തുടങ്ങിയ അതേ രീതിയിൽ പൂർത്തീകരിക്കുക”

വചനം

ഗലാത്യർ 3:2

ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?

നിരീക്ഷണം

ഗലാത്യയിലെ (ഇന്നത്തെ തുർക്കി) ജീവിച്ചിരുന്ന ആദ്യകാല ക്രിസ്ത്യാനികൾക്ക് അപ്പോസ്ഥലനായ പൗലോസ് എഴുതിയ വാക്കുകളാണ് ഈ വചനം. വിശ്വാസത്താൽ ക്രിസ്തുവിനോടൊപ്പം നടക്കുവാൻ തുടങ്ങിയ അവർ ഇപ്പോൾ ഭയത്തിന്റെ പഴയ ജീവിത്തിലേയക്ക് മടങ്ങുന്നു എന്നാണ് പൗലോസ് ഇവിടെ വ്യക്തമാക്കുന്നത്. പഴയ മതപരമായ വഴികളിലേയക്കും പാരമ്പര്യങ്ങളിലേയക്കും അവർ മടങ്ങുന്നതിനാൽ അദ്ദേഹത്തിന് ഇത് അറിയാമായരുന്നു. യേശുവിൽ അവർ എങ്ങനെ വിശ്വസിച്ചു എന്നതിനെക്കുറിച്ച് അവരുടെ ഓർമ്മകൾ തിരികെ കൊണ്ടുവരുവാൻ സഹായിക്കുന്നതിനാണ് അദ്ദേഹം മുകളിലുള്ള ചോദ്യം അവരോട് ചോദിച്ചത്.

പ്രായേഗീകം

മതം എപ്പോഴും ഭയത്താൽ നയിക്കപ്പെട്ടിട്ടണ്ട്. നേരെമറിച്ച് രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് യേശു വന്നത് മനുഷ്യരെ ഭയത്തിൽനിന്നും വിശ്വാസത്തിലേയക്ക് കൊണ്ടുവരുവാനാണ്. വിശ്വാസം എന്നത് ദൈവത്തിന്റെ എഴുതപ്പെട്ട വചനത്തെയും പരിശുദ്ധാത്മാവിന്റെ പ്രേരണകളെയും മതം ആശ്രയിക്കുന്ന ഒരു ആവേശകരമായ ജീവിതമാണ്. അത് നമ്മുടെ ദൈനം ദിന ജീവിതത്തിൽ ആശ്രയിക്കുന്നു. അത് അപകടകരമാണ്. വാസ്തവത്തിൽ പലപ്പോഴും വിശ്വാസ ജീവിതം അരികിലാണ് ജീവിക്കുന്നത്. ക്രിസ്തുവിൽ നാം പ്രിയമാകുമ്പോൾ ഒരു സുരക്ഷിത സ്ഥലത്തേയ്ക്ക് മാറാൻ ശത്രുവിൽ നിന്ന് നമുക്കെല്ലാവർക്കും ഒരു ദൈനംദിന പ്രലോഭനെ വരാറുണ്ട്. ജീവിക്കുവാൻ ഒരു സുരക്ഷിത സ്ഥലമായി മതം പ്രചരിപ്പിക്കപ്പെടുന്നു. മതത്തിന് അതിന്റേതായ നിയമങ്ങളും പാരമ്പര്യങ്ങളും ഉണ്ട്, ചില സന്ദർഭങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾ നൂറ്റാണ്ടുകളായി പ്രാർത്ഥിച്ച പ്രാർത്ഥനകൾ തയ്യാറാകുന്നു. മതത്തിന്റെ ദൈനം ദിന ആചാരത്തോടെ വ്യക്തിയുടെ ആത്മാവ് പതുക്കെ മരിക്കുവാൻ തുടങ്ങുന്നു. തുടക്കത്തിൽ അനുഭവിച്ച വിശ്വാസത്തിന്റെ ആവേശം അത് നഷ്ടപ്പെടുന്നു. ഇത് ശത്രുവിന്റെ കൈകളിലേക്ക് നേരിട്ട് എത്തുന്നു. ലജ്ജാകരമായ പ്രവൃത്തികൾ യഥാർത്ഥത്തിൽ കാലക്രമേണ സംഭവിക്കുന്നത്. അതുകൊണ്ടാണ് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ ചോദിച്ചത്, നിങ്ങളുടെ യഥാർത്ഥ വിശ്വാസം നിങ്ങൾ കേട്ടത് വിശ്വസിച്ചുകൊണ്ടാണോ ഉണ്ടായത്. അത് അവർ കേട്ടത് വിശ്വസിക്കുന്നതുമായി ബന്ധപ്പെട്ടതാണെന്ന് ആളുകൾക്ക് അറിയാമായിരുന്നു. അങ്ങനെയാണ് വിശ്വാസം വരുന്നത്. ഇന്ന് , നിങ്ങളുടെ ആത്മാവിന്റെ ശത്രു മതപാരമ്പര്യത്തിലൂടെ തന്റെ സുരക്ഷിതമായ പ്രവർത്തന സ്ഥലത്തേയ്ക്ക് മാറാൻ നിങ്ങളെ പ്രലോഭിപ്പിക്കുമ്പോൾ നിർത്തുക അത് ശരിയാണ് നിങ്ങൾ ആരംഭിച്ചത് അതേ രീതിയിൽ പൂർത്തിയാക്കുക.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിതത്തിൽ വിശ്വാസത്താൽ ആരംഭിച്ചതുപോലെ പൂർത്തീകരിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ