“വലിയ കാര്യം നേടുവാൻ തയ്യാറാകൂ”
വചനം
യോശുവ 3:5
പിന്നെ യോശുവ ജനത്തോടു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവർത്തിക്കും എന്നു പറഞ്ഞു.
നിരീക്ഷണം
മോശ മരിച്ചശേഷം ദൈവം യോശുവയെ യിസ്രായേലിന്റെ പുതിയ നേതാവായി തിരഞ്ഞെടുത്തു. യെരീഹോ ഉറ്റുനോക്കുവാനായി യോശുവ രണ്ട് പോരെ അയച്ചു. അവർ ചെന്നത് വേശ്യയായ രാഹാബിന്റെ വീട്ടിൽ ആയിരുന്നു, അവൾ അവരോട് ആദേശത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും അവരെ ഒളിപ്പിച്ച് നിർത്തിയ ശേഷം തക്കസമയത്ത് അവരെ പറഞ്ഞു വിടുകയും ചെയ്തു. അങ്ങനെ യെരിഹോ ഉറ്റുനോക്കുവാൻ പോയവർക്ക് അവരുടെ ദൗത്യം പൂർത്തീകരിക്കുവാൻ കഴിഞ്ഞു. അവർ തിരിച്ചെത്തിയപ്പോൾ യോശുവയും യിസ്രായേൽ ജനവും യെരീഹോവിൽ കടക്കുകയും അവരോട് വാഗ്ദത്തം ചെയ്ത ദേശം കൈവശപ്പെടുത്തുകയും ചെയ്തു. നിയമപെട്ടകം വഹിക്കുന്ന പുരോഹിതന്മാരോട് പറഞ്ഞത്, നിങ്ങളെ തന്നെ വിശുദ്ധീകരിക്കുവീൻ നാളെ യഹോവ നിങ്ങളുടെ ഇടയിൽ അത്ഭുതം ചെയ്യും എന്ന്.
പ്രായേഗീകം
തോറയിലുടനീളം, യിസ്രായേല്യരോട് യഹോവയുടെ മുമ്പാകെ വ്യക്തിപരമായി എങ്ങനെ സമർപ്പിക്കണമെന്നതിനിക്കുറിച്ച് കൽപ്പിക്കപ്പെട്ടുള്ള മതപരമായ പ്രവർത്തനങ്ങളുടെ വ്യത്യസ്ത ഉദാഹരണങ്ങളുണ്ട്. ദൈവത്തിന്റെ അത്ഭുത ശക്തി അവരുടെ ഇടയിൽ സംഭവിക്കുന്നതിനുള്ള തയ്യാറെടുപ്പുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. യേശു നമുക്കുവേണ്ടി ജീവൻ തന്നതിനാൽ ഇനി മതം അല്ല നമ്മെ രക്ഷിക്കുന്നത്, യേശുവാണ് നമ്മുടെ രക്ഷകൻ. എന്നാൽ ദൈവത്തിന്റെ മഹത്തായ പ്രവർത്തികൾക്കായി കർത്താവിന്റെ മുമ്പാകെ നമ്മെതന്നെ താഴ്ത്തേണ്ടതിന്റെ ആവശ്യകത ഇപ്പോഴും ഉണ്ട്. അടുത്ത ദിവസം യിസ്രയേല്യർ യോർദാൻ നദി അവരുടെ കൺമുമ്പിൽ രണ്ടാകുന്നത് അവർ കാണുവാൻ പോകുകയാണ്. നാല്പതുവർഷത്തെ മരുഭൂമിയിലെ അവരുടെ ഉഴൽച്ചകൾക്കു ശേഷം അവർ അവരടെ വാഗ്ദത്ത ദേശത്തേ് കടക്കുന്നു. ഒരു പക്ഷേ നിങ്ങൾ അടുത്തിടെ കർത്താവിൽ നിന്ന് അകലെയാണെന്ന് തോന്നിയിരിക്കാം. എന്നാൽ യേശുവിനോട് അടുക്കുവാൻ നിങ്ങൾ ചെയ്യേണ്ടത് എല്ലാം ഇപ്പോൾ ചെയ്യുക. മറ്റ് കാര്യങ്ങൾ മായ്ച്ചുകളയുക. പ്രാർത്ഥനയിലൂടെയും കർത്താവിനെ അന്വേഷിക്കുന്നതിലൂടെയും നിങ്ങൾ അവനോട് അടുക്കുമെന്ന് തീരുമാനിക്കുക. എന്തുകൊണ്ട് എന്ന് നിങ്ങൾ ചിന്തിച്ചേക്കാം, അങ്ങനെ ചെയ്താൽ മാത്രമേ ദൈവത്തിന് വലിയകാര്യങ്ങൾ നമ്മിൽ ചെയ്യുവാനും ദൈവത്തിൽ നിന്ന് വലിയ കാര്യങ്ങൾ നമുക്ക് പ്രതീക്ഷിക്കുവാനും കഴിയുകയുള്ളൂ.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയോട് അടുക്കുന്നതിനായി എന്തും ചെയ്യുവാൻ ഞാൻ തയ്യാറാണ്. എന്നെ തന്നെ അങ്ങയുടെ മുമ്പാകെ സമർപ്പിക്കുന്നു. അങ്ങയുടെ കൃപ ധാരാളം പകർന്ന് എന്ന് നടത്തുമാറാകേണമേ. ആമേൻ