Uncategorized

“എന്റെ കഷ്ടത കഴുത്ത് വരെ!”

വചനം

സങ്കീർത്തനം 69:1

ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു.

നിരീക്ഷണം

വീണ്ടും മഹാനായ ദാവീദ് രാജാവിനെ ഒരു യഥാർത്ഥ “ദുഷ്കരമായ അവസ്ഥയിൽ” എത്തിയതായി നാം കാണുന്നു. തലയിലെ രോമത്തേക്കാൾ കൂടുതൽ തന്നെ വെറുക്കുന്ന ആളുകളുണ്ടെന്നും, തന്റെ ശത്രുക്കൾ തന്നെ കാത്ത് കവാടത്തിൽ കാത്തിരിക്കുന്നുവെന്നും, താൻ നിന്ദിക്കപ്പെട്ടവനുമാണെന്ന് അദ്ദഹം ഈ സങ്കീർത്തനത്തിൽ പറയുന്നു . വാസ്തവത്തിൽ അത് വളരെ മോശമാണ്, തന്റെ യഥാർത്ഥ അവസ്ഥയെ വെളിപ്പെടുത്തുന്നതിനായി “വെള്ളം എന്റെ കഴുത്തോളം” എന്ന് പറഞ്ഞുകൊണ്ട് ദാവീദ് ഒരു രൂപകം ഉപയോഗിക്കുന്നു.

പ്രായേഗീകം

വരണ്ടതും നിഷ്ഫലവുമായ ഒരു സ്ഥലത്ത് താമസിക്കുമ്പോൾ പോലും വെള്ളം നിങ്ങളുടെ കഴുത്തോളം ആണെന്ന് തോന്നുന്ന ഒരു മോശം അവസ്ഥയിൽ നിങ്ങൾ എപ്പോഴെങ്കിലും ആയിട്ടുണ്ടോ? അത് എങ്ങനെയാണെന്നും നമുക്ക് മനസ്സിലാക്കുവാൻ കഴിയും. ഇത്രയും കഷ്ടപ്പാടുകൾ അനുഭവിച്ച ആളുകളുമായും നാം ഇടപെടാറുണ്ട്. ബന്ധം പുനഃസ്ഥാപിക്കുവാൻ കഴിയാത്തതാണെന്ന് അവർ വിശ്വസിക്കുന്നു. വളരെ കഷ്ടതയിലൂടെയാണ് പോകുന്നതെന്നും ആകയാൽ എന്തെങ്കിലും സഹായം നൽകാമോ എന്ന് ചോദിക്കുന്നവരെയും നമുക്ക് ചുറ്റഉം കാണുവാൻ കഴിയും. എന്തെകുെണ്ടെന്നാൽ പ്രതിസന്ധി വന്നിരിക്കുന്നു, ആളുകൾക്ക് കഴുത്തോളം ആണെന്ന് തോന്നുന്നു, ജീവിതത്തിലെ കഷ്ടപ്പാടുകളുടെ വെള്ളം അവരെ മുക്കിക്കളയുവാൻ പോകുന്നു. അങ്ങനെയുള്ള സമയത്ത് നമ്മൾ ഓരോരുത്തരും ചെയ്യേണ്ടത് രണ്ട് കാര്യങ്ങൾ ആണെന്ന് ദാവീദ് രാജാവ് പറയുന്നു. ഒന്ന് തന്നെ രക്ഷിക്കുവാൻ ദാവീദ് ദൈവത്തോട് നിലവിളിച്ചു, ഇന്ന് നമുക്കും അതുതന്നെ ചെയ്യാം. രണ്ട് ദാവീദ് രാജാവ് തന്റെ കഷ്ടതയുടെ ആഴത്തിൽ ദൈവത്തെ ഴാഴ്ത്തി സ്തുതിച്ചു. നമുക്കും അതു തന്നെ ചെയ്യാം. അങ്ങനാെ നാം ദൈവത്തോട് നിലവിളിക്കുകയും ദൈവത്തെ പാടിസ്തുതിക്കുകയും ചെയ്യുമ്പോൾ ദൈവം നമ്മെ വീണ്ടും ജീവജലത്തിന്റെ അരികിലൂടെ സമാധാനപരമായി യാത്ര ചെയ്യുവാൻ സഹായിക്കും. എപ്പോൾ നമ്മെ ആ കഷ്ടതയിൽ നിന്ന് വിടുവിക്കും എന്ന് കൃത്യമായ സമയം നമുക്ക് അറിയില്ല പക്ഷേ ദൈവം നിങ്ങൾക്കായി അത് ചെയ്യും.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ കഷ്ടതയുടെ ആഴത്തിൽ മുങ്ങിപ്പോകും എന്ന തോന്നിയപ്പോൾ അങ്ങ് കടന്നുവന്ന് എന്നെ രക്ഷിച്ചതിന് നന്ദി. തുടർന്നും അങ്ങയുടെ സാന്നിധ്യം എന്നോട് കൂടെ ഇരുന്ന് സഹായിക്കുമാറാകേണമേ. ആമോൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x