“ദരിദ്രർക്കും പീഡീതർക്കും യേശു ഒരു സന്തോഷവാർത്തയാണ്”
വചനം
സങ്കീർത്തനം 9:18
യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ.
നിരീക്ഷണം
വർഷങ്ങൾക്കു മമ്പ് ദാവീദ് രാജാവ് സേവിക്കുകയും ഇപ്പോൾ നാം സേവിക്കുകയും ചെയ്യുന്ന ദൈവം ദരിദ്രരേയും പീഡിതരേയും ഒരിക്കലും ഉപേക്ഷിക്കുന്നില്ലെന്ന് ദാവീദ് രാജാവ് ഒരിക്കൽക്കൂടി ഉറപ്പിച്ചു പറയുന്നു. വാസ്തവത്തിൽ, ദാവീദ് നമ്മുടെ മഹാനായ ദൈവത്തെ ദുരിതമനുഭവിക്കുന്നവരുടെ “പ്രതീക്ഷ” എന്ന് വിളിക്കുന്നു.
പ്രായേഗീകം
ദാവീദ് ഒരു സമ്പന്നകുടുംബകത്തിലെ ആളല്ല എന്നതാണ് സത്യം. അദ്ദേഹത്തിന്റെ പിതാവ് യിശ്ശായി ഒരു ആട്ടിടയനോ കർഷകനോ ആയിരുന്നു എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കഠിനാധ്വാനികളായ ഒരു കുടുംബത്തിലാണ് ദാവീദ് വളർന്നുവന്നത്. അദ്ദേഹത്തിന്റെ പിതാവും സഹോദരന്മാരും എപ്പോഴും അതിരാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുമായിരുന്നു. തൊഴിലാളികൾക്ക് എല്ലായിപ്പോഴും എല്ലാകാര്യങ്ങളും നന്നായി നടന്നു പേകണമെന്നില്ല. മാത്രമല്ല പലപ്പോഴും ജീവിത്തിൽ മോശം കാര്യങ്ങളും സംഭവിക്കാം. അതുകൊണ്ട് ദാവീദിന് ദരിദ്രരോടും പീഡിതരോടും ഒരു പ്രത്തേക സ്നേഹം ഉണ്ടിയരുന്നു അത് അദ്ദേഹത്തെ രാജസ്ഥാനത്തേയ്ക്ക് കൊണ്ടു വന്നു. അങ്ങനെയുള്ളവരെ അദ്ദേഹം ഒരിക്കലും മറന്നിട്ടില്ല. ദരിദ്രർക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി സംസാരിക്കുകയും കൂടുതൽ പ്രവർത്തിക്കുകയും ചെയ്ത മറ്റൊരു മനുഷ്യൻ ഈ ഭുമിയിൽ പാർത്തിരുന്നു, അദ്ദേഹമാണ് നമ്മുടെ കർത്താവായ യേശു ക്രിസ്തു. യേശുവിന്റെ നാമത്തിൽ യുദ്ധങ്ങൾ നടന്നിട്ടുണ്ട്, യേശുവിന്റെ അനുഗ്രഹത്താൽ രാജാക്കന്മാരും രാജ്ഞിമാരും ചരിത്രത്തിൽ ഉണ്ടിട്ടുണ്ട്. അവർക്ക് ആത്മീക അനുഗ്രഹങ്ങളും ലഭിച്ചിട്ടുണ്ട്. പണ്ടൊരിക്കൽ യഹൂദയിലെ ഒരു ചെറിയ പ്രദേശത്ത് വളരെ അവ്യക്തമായ ജവിതം നയിച്ച യേശുവാണ് ഇപ്പോൾ ഏകദേശം രണ്ട് ബില്യൺ ജനങ്ങൾ അവനെ തങ്ങളുടെ രക്ഷകനായി അവകാശപ്പെടുവാൻ ഇടായകുന്നു. ഇതെല്ലാം ഒരു കാര്യമാത്രമാണ് അർത്ഥമാക്കുന്നത്. യേശു ദരിദ്രർക്കും ദുരിതമനുഭവിക്കുന്നർക്കും ഒരു സന്തോഷവാർത്തയാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ പീഡിതനും ദരിദ്രനുമായിരുന്നപ്പോൾ അങ്ങ് എന്റെ രക്ഷകനായി കടന്നുവന്നതിന് നന്ദി. തുടർന്നും അങ്ങയിൽ ആശ്രയിച്ച് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ