Uncategorized

“വിജയം ഭയത്തിന് കാരണമാകുമ്പോൾ”

വചനം

1 ശമുവേൽ 18:15

അവൻ ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൌൽ കണ്ടിട്ടു അവങ്കൽ ആശങ്കിതനായ്തീർന്നു.

നിരീക്ഷണം

ദാവീദ് എന്നറിയപ്പെടുന്ന യുവാവുമായുള്ള ശൗൽ രാജാവിന്റെ പ്രശ്നകരമായ ബന്ധത്തിന്റെ കഥയാണിന്ന്. 1 ശമുവേലിൽ സംഭവങ്ങൾ തുടർച്ചയായ ക്രമത്തിലാണ് എഴുതിയിരിക്കുന്നത് എന്നത് ശരിയാണെങ്കിലും അല്ലെങ്കിലും, ദാവീദ് തന്റെ പകരക്കാരനായി അഭിഷേകം ചെയ്യപ്പെട്ടുവെന്ന് ശൗൽ എപ്പോൾ അറിഞ്ഞിരുന്നു എന്ന് പറയുവാൻ പ്രയാസമാണ്. എന്നിരുന്നാലും, ദാവീദ് ശൗലിനെ ശല്യപ്പെടുത്തിയിരുന്നുവെന്ന് നമുക്കറിയാം. ഒരാൾക്ക് മറ്റൊരാളോടുള്ള ദ്വന്ദ്വ മനോഭാവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ബന്ധം എപ്പോഴെങ്കിലും ഉണ്ടായിരുന്നെങ്കിൽ അത് ദാവീദുമായുള്ള ശൗലിന്റെ ബന്ധമായിരുന്നു. ദാവീദ് കൂടുതൽ വിജയിച്ചപ്പോൾ ശൗൽ കൂടുതൽ ഭയപ്പെട്ടു എന്ന് ഇവിടെ നമുക്ക് കാണാം.

പ്രായേഗീകം

ശൗൽ ദാവീദിനെ ഭയപ്പെട്ടത് എന്തുകൊണ്ട്? ശൗലിന്റെ ദാവീദിനോടുള്ള അസൂയയിൽ നിന്നാണ് എന്ന് നമുക്ക് മനസ്സിലാക്കാം. ദാവീദിനെ ദൈവം രഹസ്യമായി യിസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തു എന്ന് ശൗൽ എപ്പോൾ കൃത്യമായി അറിഞ്ഞു എന്നത് വ്യക്തമല്ല. എന്നാൽ ഈ ഘട്ടത്തിൽ അവൻ അത് അറിഞ്ഞോ ഇല്ലയോ എന്നതല്ല മറിച്ച് ദാവീദിന്റെ പ്രശസ്ഥിയിൽ ശൗൽ എല്ലായിപ്പോഴും അസൂയാലു ആയിരുന്നു. ദൈവത്തിന്റെ ആത്മാവ് ശൗലിൽ നിന്ന് പുറപ്പെട്ട് ഇപ്പോൾ ദാവീദിന്റെ മേൽ ഉണ്ടായിരുന്നു എന്നതാണ് സത്യം പക്ഷേ ശൗലിന് അത് അറിയാമായിരേുന്നോ എന്ന് നമുക്കറിയില്ല. ശൗലിന്റെ അസൂയ കാരണം തന്നെ യഥാർത്ഥത്തിൽ സ്നേഹിക്കുകയും ശത്രൂത പുലർത്താതിരിക്കുകയും ചെയ്ത ഒരു യുവാവിനെ പ്രോത്സാഹിപ്പിക്കാൻ അവന് കഴിഞ്ഞില്ല. വിജയം ഭയത്തിന് കാരണമാകുമ്പോൾ അസൂയ അടുത്തുണ്ടെന്ന് മനസ്സിലാക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അസൂയയില്ലാതെ മറ്റുള്ളവരെ സ്നേഹിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ