“വിശ്വാസം കുറഞ്ഞാൽ വലീയ ഭയം ഉണ്ടാകും”
വചനം
മത്തായി 8:26
അവൻ അവരോടു: “അല്പവിശ്വാസികളെ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു” എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി.
നിരീക്ഷണം
യേശു തന്റെ അത്ഭുതങ്ങളിൽ പലതും പ്രവർത്തിച്ച കടലായിരുന്നു ഗലീല കടൽ. ഒരിക്കൽ യേശുവും ശിഷ്യന്മാരും ഗലീല കടൽ കടക്കുമ്പോൾ, ഒരു ഭയങ്കരമായ കൊടുങ്കാറ്റ് ഉയർന്നുവന്നു, ശിഷ്യന്മാർ ഭയന്നുവിറച്ചു. യേശു പറഞ്ഞു, നിങ്ങൾ എന്തിനാണ് ഭയക്കുന്നത്? ഇത്ര ചെറിയ വിശ്വാസമേ നിങ്ങൾക്കുള്ളുവോ!! പിന്നെ യേശു തിരമാലകളെ ശാസിച്ചു ശാന്തമാക്കി.
പ്രായേഗീകം
ഈ സംഭവത്തിൽ ഭയത്തിനും വിശ്വാസത്തിനും ഇടയിൽ തീർച്ചയായും ഒരു ബന്ധമുള്ളതായി നമുക്ക് മനസ്സിലാക്കാം. അത് ഇങ്ങനയാണ്, ചെറിയ വിശ്വാസം = വലിയ ഭയം! തങ്ങളുടെ എല്ലാ ഭയങ്ങളോടും കൂടി ശിഷ്യന്മാർക്ക് മരിക്കാൻ കാത്തിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുവാൻ കഴിഞ്ഞില്ല. യേശു തന്റെ വലിയ വിശ്വാസത്തോടെ കാറ്റിനോടും തിരമാലകളോടും കല്പ്പിക്കുകയും ശാന്തതയുണ്ടാക്കി സുരക്ഷിതമായി തടാകം മുറിച്ചു കടക്കുകയും ചെയ്തു. വിശ്വാസത്തോടെ വലുതാകണോ അതോ ഭയത്തോടെ ചെറിതാകണോ എന്നത് നമുക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഭയത്താൽ വഴങ്ങുന്നത് എളുപ്പമാണ്, എന്നാൽ വിശ്വാസം പ്രയോഗിക്കുവാൻ പ്രയാസമാണ്, വിശ്വസം പ്രശ്നങ്ങളെ ഇല്ലാതാക്കുമ്പോൾ ഭയം പ്രശ്നങ്ങളെ വലുതാക്കുന്നുന്നു. നമ്മുടെ വിശ്വാസം ഈ ഭൂമിയിലല്ല മറിച്ച് യേശുവിലാണ്. യേശുക്രിസ്തു നമ്മുടെ വിശ്വാസത്തിന്റെ നായകൻ ആകുമ്പോൾ വിശ്വാസം കൊടുങ്കാറ്റിൽ കൂടുതൽ എളുപ്പത്തിൽ പ്രയോഗിക്കപ്പെടുന്നു. യേശു കൊടുങ്കാറ്റിൽ പ്രവേശിച്ചുകഴിഞ്ഞാൽ നമുക്ക് ശാന്തമായി ഉറങ്ങാം കാരണം രാത്രിമുഴുവൻ ശാന്തമായിരിക്കു. യേശുവിന്റെ സഹായത്തോടെ ഞാൻ വലിയ വിശ്വാസത്തോടെ മന്നോട്ട് പോകുന്നു.
പ്രാർത്ഥന
പ്രീയ യേശുവേ,
വലീയ വിശ്വാസത്തോടെ മുന്നോട്ട് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ