“ജ്ഞാനം ആവശ്യമാണ്”
വചനം
1 ശമുവേൽ 27:1
അനന്തരം ദാവീദ്: ഞാൻ ഒരു ദിവസം ശൌലിന്റെ കയ്യാൽ നശിക്കേയുള്ളു; ഫെലിസ്ത്യരുടെ ദേശത്തിലേക്കു ഓടിപ്പോകയല്ലാതെ എനിക്കു വേറെ നിവൃത്തിയില്ല; ശൌൽ അപ്പോൾ യിസ്രായേൽദേശത്തൊക്കെയും എന്നെ അന്വേഷിക്കുന്നതു മതിയാക്കും; ഞാൻ അവന്റെ കയ്യിൽനിന്നു ഒഴിഞ്ഞുപോകും എന്നു മനസ്സിൽ നിശ്ചയിച്ചു.
നിരീക്ഷണം
ദാവീദ് തന്റെ സ്വന്തം പ്രീയ രാജാവായ ശൗലിന്റെ കൈയിൽ നിന്ന് ജീവൻ രക്ഷിക്കുവാൻ വേണ്ടി ഓടിപ്പോകുവാൻ തീരുമാനിച്ചമപ്പോൾ എഴുതിയ വചനമാണിത്. ഒടുവിൽ ദാവീദ് ജ്ഞാനത്തോടെ പ്രവർത്തിക്കുവാൻ തുടങ്ങി. ദാവീദ് പറഞ്ഞു, ഞാൻ ഇവിടെ ഇനിയും തങ്ങിയാൽ ശൗൽ രാജാവ് എന്നെ കൊല്ലും. എന്റെ ദേശം വിട്ട് ഫെലിസ്ത്യരുടെ ദേശത്തേക്ക് ഞാൻ ഓടിപ്പോകും.
പ്രായേഗീകം
യിസ്രായേൽ ജനതയ്ക്ക് പ്രീയപ്പെട്ട ദാവീദിനെ സ്വന്തം രാജാവായ ശൗൽ ഇത്രയധികം വെറുക്കുമെന്ന് സങ്കൽപ്പിക്കുവാൻപോലും പ്രയാസമാണ്. എന്നാൽ ശൗൽ രാജാവിന് ദാവീദിനോട് അസൂയ ഉണ്ടാകുകയും, അവനെ വീണ്ടും വീണ്ടും കൊല്ലുവാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒടുവിൽ, സ്വന്തം രാജ്യത്തെക്കാൾ യിസ്രായേലിന്റെ മുഖ്യശത്രുവായ ഫിലിസ്ത്യരുടെ നാട്ടിൽ ചെന്നാൽ സമാധാനം ലഭിക്കുമെന്ന് ദാവീദ് തീരുമാനിച്ചു. ചിലപ്പോൾ, ദൈനംദിന ജീവിതം നിർണായകമായി മാറും, അപ്പോഴാണ് ജ്ഞാനം ആവശ്യമായി വരുന്നത്. ഗത്തിലെ രാജാവായ ആഖീശ് ദാവീദിന്റെ ഒരു സുഹൃത്തായി മാറി. ഏകദേശം ഒന്നര വർഷത്തോളം സിക്ലാഗിൽ താമസിക്കുവാൻ ആഖീശ് ദാവീദിനെ അനുവദിച്ചു. അങ്ങനെ യിസ്രായേലിന്റെ നായാട്ടുകാരനായ ശൗൽ രാജാവിൽ നിന്നുള്ള ദാവീദിന്റെ ഒളിച്ചോട്ടത്തിന് ഒരു ഇടവേള ലഭിച്ചു. കാലക്രമേണ, ദാവീദ് ഒരു ഒളിത്തവളം കണ്ടെത്തിയ അതേ ഫെലിസ്ത്യർ തന്നെ ശൗലിനെ കൊല്ലുവാൻ ഇടയായി. ജ്ഞാനത്തോടെ നാം സ്വീകരിക്കുന്ന വഴി ഏറ്റവും അസാധാരണമായിരിക്കാം. എന്നിരുന്നാലും, അവസാനം നിങ്ങളെ രക്ഷിക്കുന്ന ഒരേയൊരു വഴിയായിരിക്കാം അത്. നാം ജീവിക്കുന്നത് വെല്ലുവിളി നിറഞ്ഞ സമയത്താണ്. അപ്പോൾ ഏറ്റവും ശക്തമായി ഉറപ്പുള്ള ഹൃദയം പോലും ക്ഷീണിച്ചേക്കാം. അങ്ങനെയാകുമ്പോൾ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ജ്ഞാനം ആവശ്യമാണ്! ജ്ഞാനം ഉള്ള വ്യക്തിക്ക് മാത്രമേ ക്രിസ്തീയ ജീവിത്തിൽ ഉറപ്പോടെ നിൽക്കുവാൻ കഴിയുകയുള്ളൂ.
പ്രാർത്ഥന
പ്രീയ യേശുവേ,
മറ്റുള്ളവരോട് ജ്ഞാനത്തോടെ പെരുമാറുവാനും അങ്ങയുടെ നാമത്തിന് മഹത്വം വരുത്തുന്ന രീതിയിൽ ജീവിക്കുവാനും അങ്ങ് എനിക്ക് ജ്ഞാനം തന്ന് സഹായിക്കേണമേ. ആമേൻ