“അവിശ്വസ്ഥത”
വചനം
1 ദിനവൃത്താന്തം 10:13
ഇങ്ങനെ ശൌൽ യഹോവയോടു ചെയ്ത അതിക്രമം ഹേതുവായും യഹോവയുടെ വചനം പ്രമാണിക്കായ്കയാലും വെളിച്ചപ്പാടത്തിയോടു അരുളപ്പാടു ചോദിച്ചതിനാലും മരിക്കേണ്ടിവന്നു.
നിരീക്ഷണം
പഴയ നിയമത്തിലെ ഏറ്റവും ദുഃഖകരമായ പ്രസ്ഥാവനകളിലൊന്നാണ് ശൗൽ രാജാവിനെക്കുറിച്ചുള്ള ഈ കുപ്രസിദ്ധമായ പ്രശംസ. സർവ്വശക്തനായ ദൈവത്തോട് അവിശ്വസ്ഥനായതിനാൽ അവൻ മരിച്ചു എന്ന് ഈ വചനത്തിൽ വ്യക്തമാക്കിയിരിക്കുന്നു.
പ്രായേഗീകം
നമ്മുടെ ജീവിത്തിൽ ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ ഉണ്ടായിരുന്നിട്ടുള്ള ഒന്നാണ് അവിശ്വാസം. നാമാരും പൂർണ്ണരല്ല, പക്ഷേ നാം ചെയ്ത പ്രതിബദ്ധതയോടുള്ള നമ്മുടെ വിശ്വസ്ഥതയിൽ പരാജയപ്പെടുമ്പോൾ നമ്മിൽ മിക്കവരും ദുഃഖിക്കുന്നു. അത് ഭർത്താവിനോടൊ ഭാര്യയോടോ, കുഞ്ഞുങ്ങളോടോ, സുഹൃത്തുക്കളോടോ, മുതലാളിയോടോ, അതിലുപരി കർത്താവിനോടോ അവിശ്വാസം കാണിക്കുന്നത് ഖേദകരമാണ്. ദൈവം നമ്മോടെല്ലാം നമ്മുടെ അവിശ്വാസ്ഥത ക്ഷമിക്കുന്നു. ഈ വചനപ്രകാരം നമുക്ക് ചോദിക്കാം ശൗലിനോട് ദൈവം ക്ഷമിച്ചില്ലേ? ശൗൽ തുടക്കം മുതൽ അവിശ്വസ്ഥത കാണിച്ചതിനാൽ ദൈവം ക്ഷമിച്ചില്ല എന്ന് കാണാം. അവൻ ഒരിക്കൽപോലും ദൈവത്തോട് അവിശ്വസ്തത കാണിക്കുന്നത് നിർത്തിയില്ല എന്ന്മാത്രമല്ല, തന്റെ ഭാവിയേക്കുറിച്ച് അറിയുവാൻ താൻ ഒരു മന്ത്രവാദിനിയുമായി കൂടി അലോചിക്കുവാൻ പേകുകയും ചെയ്തു. അത് തന്നെ നാശത്തിലേയ്ക്ക് നയിക്കുകയും ചെയ്തു. ഒരു നിശ്ചിത സമയത്തിനുശേഷം ശൗലിന് ഒരിക്കലും മനസ്സാക്ഷി ഉണ്ടായിരുന്നില്ല എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്, അത് ആരും ഒരിക്കലും അറിയുകയില്ല എന്ന് ശൗൽ വിചാരിച്ചു. എന്നാൽ താൻ പരിശുദ്ധാത്മാവിനെതിരെ ദൈവദൂഷണം പറയുക എന്ന പാപവും ചെയ്തു എന്നും വ്യക്തമാണ്. യേശുക്രിസ്തുവിന്റെ കാൽവരി മരണം മൂലം നമുക്ക് ദൈവത്തിറെ കൃപയാലുള്ള പാപക്ഷമയും ദൈവത്തിങ്കലേയക്കുള്ള പ്രവേശനവും ലഭിച്ചു. നമ്മുടെ പഴയകാല അവിശ്വസ്ഥതയെക്കുറിച്ച് വിഷമിക്കേണ്ട. ദൈവത്തിന്റെ ക്ഷമയിൽ പൂർണ്ണ ഹൃദയത്തോടെ ആശ്രയിച്ചു മുന്നോട്ട് പോകാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ മുന്നിൽ അവിശ്വസ്ഥ കാണിക്കാതെ എന്നും വിശ്വസ്ഥയോടെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ