Uncategorized

“എന്റെ ചിന്തകളെ അറിയുന്ന ദൈവം”

വചനം

സങ്കിർത്തനം  139:4

യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല.

നിരീക്ഷണം

ചരിത്രത്തിൽ ഏറ്റവും മിടുക്കരായ ആളുകളിൽ ഒരാളായിരുന്നു ദാവീദ് രാജാവ്. തന്ത്രപരമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് സമാനതകളില്ലാത്തതായിരുന്നു. അദ്ദേഹത്തിന്റെ കവിതയും സങ്കീർത്തനവും ഇതുവരെ എഴുതപ്പെട്ടതിൽവച്ച് ഏറ്റവും മികച്ചതായിരുന്നു. ദാവീദ് രാജാവ് ശരിക്കും ഒരു മനുഷ്യനായിരുന്നു, എന്നിട്ടും അദ്ദേഹം സേവിച്ച ദൈവത്തിൽ പൂർണ്ണമായും ആശ്രയിച്ചു. നമുക്ക് അറിയാവുന്നതുപോലെ അദ്ദേഹവും പറഞ്ഞു… “ഞാൻ സംസാരിക്കുന്നതിന് മുമ്പ് തന്നെ  ഞാൻ എന്താണ് ചിന്തിക്കുന്നതെന്ന് ദൈവത്തിന് തീർച്ചയാും അറിയാം”.

പ്രായേഗീകം

ദാവീദിനുണ്ടായിരുന്ന ബുദ്ധിശക്തിയെ പരിഗണിക്കുമ്പോൾ തന്റെ മഹാനായ ദൈവത്തിന്റെ ബുദ്ധിശക്തിയും കഴിവും വളരെ അതിശയിപ്പിക്കുന്നതും നമുക്ക് വളരെ ഉന്മേഷം നൽകുന്നതും ആണ്. നമ്മുടെ കർത്താവിന്റെ ആസ്തിത്വത്തെക്കുറിച്ചോ, സാധുതയെക്കുറിച്ചോ നാം മറ്റൊരാളുമായി സംസാരിക്കേണ്ടിവരുമ്പോൾ, നമുക്ക് മുമ്പ് ജീവിച്ചിരുന്ന ആളുകൾക്കും ഇതേ ചോദ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് ഓർക്കുക. ചരിത്രത്തിൽ ആക്കാലത്ത് അത്തരം പാണ്ഡിത്യത്താൽ നിറയപ്പെട്ടിരുന്ന ദാവീദന്, ദൈവം അവിടെയുണ്ടെന്നും അവൻ നിശബ്ദനല്ലെന്നും സംശയമില്ലായിരുന്നു. സംസാരിക്കുന്നതിന് മുമ്പ് ദാവീദന്റെ തലച്ചോറിൽ സ്വംശീകരിച്ച ചിന്തയുടെ എല്ലാ വിശദാംശങ്ങളും ദൈവത്തിന് അറിയാമായിരുന്നു എന്ന വസ്തുത ദാവീദനെ ഞെട്ടിച്ചു, അത് അവനെ ദൈവത്തിൽ കൂടുതൽ വിശ്വസിക്കുവാൻ പ്രേരിപ്പിച്ചു. നമ്മുടെ മഹാനായ ദൈവത്തെ ചോദ്യം ചെയ്യുവാൻ ആരും നിങ്ങളെ ഒരിക്കലും അനുവദിക്കരുത്. എന്തകൊണ്ടെന്നാൽ, ദാവീദ് രാജാവിന്റെ വാക്ക് നാം ഒരിക്കലും മറക്കരുത് അദ്ദേഹം പറയുകയാണ് ഞാൻ സംസാരിക്കുന്നതിനു മുമ്പ് ദൈവം അത് അറിഞ്ഞിരിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് അറിയാതെ ഒരു വാക്കും എന്റെ നാവിൻമേൽ ഇല്ല. അകയാൽ എന്നെതന്നെ സൂക്ഷിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ