Uncategorized

“പാപത്തെക്കുറിച്ചുള്ള പശ്ചാത്താപം”

വചനം

മത്തായി 27 : 5

അവൻ ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു.

നിരീക്ഷണം

യൂദാസ് അത്യാഗ്രഹത്തോടെ പ്രവർത്തിച്ചു. അവന്റെ പണ സ്നേഹം അവനെ 30 വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുക്കുവാൻ പ്രേരിപ്പിച്ചു. യഥാർത്ഥത്തിൽ യേശുവിനെ കൊല്ലുവാനാണ്  താൻ കൂട്ട് നിന്നതെന്ന് അവൻ മനസ്സിലാക്കിയപ്പോൾ, ഈ അദ്ധ്യായത്തിന്റെ തുടക്കത്തിൽ പറയുന്നത് അവൻ ദുഃഖത്താൽ നിറഞ്ഞു എന്നാണ്. ഒടുവിൽ അവൻ 30 വെള്ളിക്കാശും ദൈവാലയത്തിലേക്ക് എറിഞ്ഞിട്ട് പോയി കെട്ടിത്തൂങ്ങി മരിച്ചു.

പ്രായേഗീകം

ചെയ്ത തെറ്റിന് ആഴമായ ഖേദവും കുറ്റബോധവും ഉണ്ടായപ്പോൾ യൂദാസ് പശ്ചാത്താപത്തോടെ മരിച്ചു. എന്നാൽ അവൻ അത് യേശുവിനോട് ഏറ്റു പറഞ്ഞിരുന്നുവെങ്കിൽ അവനോട് കൃത്യമായും ക്ഷമിക്കുമായിരുന്നു എന്നതാണ് സത്യം. പക്ഷേ നാം അത് ചിന്തിക്കുമ്പോൾ അത് ദൈവീക പദ്ധതി ആയിരുന്നില്ല. നിങ്ങൾ പശ്ചാത്താപത്തിനെതിരെ പോരാടുന്ന ഒരു വ്യക്തയാണെങ്കിൽ യേശു നിങ്ങളെ സഹായിക്കുവാൻ സന്നദ്ധനാണ്. വില്യം ബോർഡൻ ചിക്കാഗോയിൽ ഉള്ള തന്റെ കുടുംബ സമ്പത്ത് ഉപേക്ഷിച്ച് ചൈനയിൽ ഒരു മിഷനറിയാകുവാൻ വേണ്ടി തീരുമാനിച്ചു. ഏഴ് വർഷത്തെ തയ്യാറെടുപ്പിന് ശേഷം അദ്ദേഹം ചൈനയിലേയ്ക്ക് പോകുന്ന ഒരു കപ്പലിൽ കയറി, അവർ ഈജിപ്തിൽ എത്തിയപ്പോൾ അവിടെ വച്ച് അദ്ദേഹത്തിന് സെറിബ്രൽ മെനിഞ്ചൈറ്റിസ് എന്ന രോഗത്താൽ ബാധിതനാകുകയും രണ്ടാഴ്ച കഴിഞ്ഞ് 25 വയസ്സുള്ളവനായി ഈ ലോകത്തോട് യാത്രപറയുകയും ചെയ്തു. അദ്ദേഹം ഒരിക്കലും ചൈനയിൽ തന്റെ ദൗത്യം നിർവ്വഹിക്കുവാൻ എത്തിയില്ല. കരുതിവച്ചിട്ടില്ല, പിൻവാങ്ങലില്ല, പശ്ചാത്താപവും ഇല്ല എന്ന് താൻ തന്റെ വേദപുസ്കത്തിൽ എഴുതി വച്ചിരുന്നു. യേശുവിനെ അനുഗമിക്കുവാൻ എല്ലാം ഉപേക്ഷിച്ചതിനാൽ തനിക്ക് എന്തോ നഷ്ടപ്പെട്ടു എന്ന പശ്ചാത്തപമോ, കുറ്റബോധമോ, അദ്ദേഹത്തിന് ഉണ്ടായരുന്നില്ല. ഒരിക്കലും ഇല്ല!! അദ്ദേഹം പൂർണ്ണ സമാധാനത്തിലായിരുന്നു. യൂദാസ് അങ്ങനെ അല്ലാത്തതിനാൽ മരിച്ചു. നിങ്ങൾ ഇന്ന് ഏതെങ്കിലും വിഷയത്തിൽ പശ്ചാത്താപത്താൽ നീറി കഴിയുകയാണെങ്കിൽ, എല്ലാം യേശുവിൽ സമർപ്പിക്കുക, തീർച്ചയായും യേശു നിങ്ങളെ സഹായിക്കും. അങ്ങനെയെങ്കിൽ പശ്ചാത്താപമില്ലാതെ യേശുവിന്റെ അടുക്കലേയ്ക്ക് കടന്നുപോകുവാൻ നമുക്ക് ഇടയാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് അങ്ങ് നൽകിയ പാപമോചനത്തിനായി നന്ദി. എനിക്ക് പശ്ചാത്താപം കൂടാതെ പൂർണ്ണ സമാധാനത്തിൽ സ്വർഗ്ഗത്തിലെത്തുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ