Uncategorized

“ദുഷ്ടന്റെ കയ്യിൽ നിന്നും പുറത്താകുക”

വചനം

സങ്കീർത്തനം 78 : 38

കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും.

നിരീക്ഷണം

നമ്മുടെ ദൈവം വിശ്വസ്തനാണെന്ന് സങ്കീർത്തനക്കാരൻ നമുക്കോരോരുത്തർക്കും ഉറപ്പു നൽകുന്നു. അദ്ദേഹം പറഞ്ഞു, നമ്മുടെ ദൈവം നമ്മെ ശക്തിപ്പെടുത്തുകയും ദുഷ്ടനിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.

പ്രായേഗീകം

നമ്മുടെ ജീവിതത്തിലെ ദുഷ്ടൻ ആരാണ് അല്ലെങ്കിൽ എന്താണ്? വ്യക്തമായും, ഒരു യേശുവിന്റെ അനുയായി “ദുഷ്ടൻ” എന്ന വാക്ക് കേൾക്കുമ്പോൾ അവർ പിശാചിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. തീർച്ചയായും നമ്മുടെ സ്വഭാവത്തിനും, കുടുംബത്തിനും, സാമ്പത്തീകത്തിനും എതിരെ പ്രവർത്തിക്കുന്നതിനും, ആക്രമിക്കുന്നതിനും പിന്നിൽ പിശാചാണ്. എന്നാൽ ദുഷ്ടൻ ഏതു രൂപമെടുക്കുന്നു എന്നത് ചിന്തിക്കേണ്ടതല്ലേ? ചിലപ്പോൾ അത് ഒരുതരം വിഭ3ണ്തി നമ്മിശ്രിഷ്ടിച്ച് നമ്മുടെ സമാധാനം നഷ്ടപ്പെടുത്തുന്ന ശത്രുവിന്റെ തന്ത്രം ആയിരിക്കാം. ചിലപ്പോൾ അത് ഒരാളെ ചവിട്ടിതാഴ്ത്താനുള്ള ചിന്തയായിരിക്കാം. മറ്റു ചിലപ്പോൾ അത് നിങ്ങളുടെ സന്തതികളുടെ സന്തതികളുടെമേലുള്ള ദുഷ്ടന്റെ ആക്രമണമായിരിക്കാം. ദുഷ്ടൻ ഏതു രൂപത്തിൽ എത്തിയാലും, അത്തരം കഷ്ടതകളിൽ നമ്മെ ശക്തിപ്പെടുത്താനും സംരക്ഷിക്കുവാനും നമ്മുടെ മഹാനായ ദൈവം കൂടെയുണ്ടാകുമെന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ട്. നമ്മുടെ ജീവിതത്തിലുള്ള ദൈവത്തിന്റെ ശക്തിയാൽ അല്ലെങ്കിൽ നമ്മുടെ മേലുള്ള ദൈവത്തിന്റെ സംരക്ഷണത്താൽ നമ്മിലേയ്ക്ക് എത്തുന്ന ദുഷ്ടന്റെ പ്രവർത്തനങ്ങളെ തടയപ്പെടുന്നു. എന്തുകൊണ്ട്? കാരണം ദൈവം ദുഷ്ടന്റെ കഴിവിനെ ശക്തിയില്ലാത്തതാക്കുന്നരീതിയിലുള്ള ശക്തിയും ദിവ്യ സംരക്ഷണവും നൽകിയിട്ടുണ്ട്. ആകയാൽ, ദുഷ്ടനെ പുറത്താക്കുന്നതിൽ ദൈവം നമ്മോടു കൂടെയുണ്ട്. അതുകെണ്ട് നമുക്ക് വിഷമിക്കേണ്ട കാര്യമില്ല നമ്മുടെ ദൈവം വിശ്വസനാണ്, ദുഷ്ടന്റെ കൈയ്യിൽ അകപ്പെടാതെ നമ്മെ കാത്തുകൊള്ളും!!

പ്രാർത്ഥന

പ്രീയ യേശുവേ,

ഇതുവരെ ദുഷ്ടന്റെ കൈയ്യിൽ അകപ്പെടാത കാത്തു സൂക്ഷിച്ചതിനായി നന്ദി. തുടർന്നും അങ്ങയുടെ വചനപ്രകാരം എന്നെ സൂക്ഷിക്കുമാറാകേണമേ. ആമേൻ