“ഓ, ദൈവത്തിന്റെ പ്രവർത്തികൾ എത്ര ശ്രേഷ്ടമായവ!!!”
വചനം
റോമർ 11 : 33
ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.
നിരീക്ഷണം
അപ്പോസ്ഥനായ പൗലോസ് സ്വയം ഇരുന്ന്, താൻ സേവിക്കുന്ന മഹാനായ ദൈവത്തിന്റെ ശ്രേഷ്ടതയുടെ ആഴത്തെക്കുറിച്ച് വ്യക്തമായി ഗ്രഹിച്ചുകൊണ്ട് ഈ വചനം എഴുതിയിരിക്കുന്നു. ദൈവത്തിന്റെ വഴികൾ കണ്ടെത്താവുന്നതിനും അപ്പുറമാണെന്ന് പൗലോസ് ഈ വചനത്തിലൂടെ വ്യക്തമാക്കുന്നു.
പ്രായേഗീകം
അപ്പോസ്തലന്റെ ഈ വാക്കുകൾ വായിക്കുമ്പോൾ, നമുക്ക് പറയുവാൻ കഴിയുന്നത് ഓ, ദൈവത്തിന്റെ പ്രവർത്തികൾ എത്ര ശ്രേഷ്ടമായവ എന്നും അതാണ് എന്റെ ദൈവമെന്നും ആണ്. ഈ ലോകത്തിലെ വ്യക്തികൾക്ക് മനസ്സിലാക്കുവാൻ കഴിയുന്ന ഒരു ദൈവത്തെ അല്ല നാം സേവിക്കുന്നത്. പക്ഷേ ദൈവത്തിന്റെ പ്രവർത്തികൾ അത്ഭുതകരമായത് മാത്രമല്ല, നീഗൂഢവുമാണ് എന്നതാണ് സത്യം. അവന്റെ പ്രവർത്തികളെക്കുറിച്ച് വിവരിക്കുക അസാധ്യമാണ് കാരണം അത്രയ്ക്കും ശ്രഷ്ടകരമാണ്. ഇന്ന് നാം നേരിടുവാൻ പോകുന്നത് വ്യക്തമായ മാനുഷീക പരിഹാരമില്ലാത്ത ഒരു സാഹചര്യമാണെങ്കിൽ അവിടെയാണ് ദൈവം പ്രവർത്തിക്കുവാൻ വരുന്നത്. അവന്റെ വഴികൾ മനുഷ്യർക്ക് കണ്ടെത്തുന്നതിനപ്പുറമാണ്. നമ്മുടെ പ്രശ്നത്തിന് പരിഹാരം ലഭിക്കുമ്പോൾ നമുക്ക് പറയുവാൻ കഴിയും ഓ, അത് എത്ര ശ്രേഷ്ടമായിരുന്നു ദൈവ്ത്തിന്റെ വഴികൾ എന്ന്. ദൈവത്തിന് പ്രവർത്തിക്കുവാൻ കഴിയാത്തതായി ഇന്ന് നിങ്ങൾ നേരിടുന്നത് ഒന്നും തന്നെയില്ല. ദൈവം അത്ഭുതം ചെയ്യുമ്പോൾ നിങ്ങൾക്ക് പ്രതികരിക്കുവാൻ ഓരേയോരു വഴിയെയുള്ളൂ – “എന്റെ ദൈവം വീണ്ടും അത്ഭുതം പ്രവർത്തിച്ചു എന്ന് അശ്ചര്യത്തോടെ പറയുക” എന്നതാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിത്തിൽ ചെയ്ത എല്ലാ അത്ഭുത പ്രവർത്തികൾക്കുമായി നന്ദി, അത് എത്ര ശ്രഷ്ടകരമാണ്. ആമേൻ