“ദുഃഖവും ആനന്ദവും”
വചനം
സഭാപ്രസംഗി 7 : 4
ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തിൽ ഇരിക്കുന്നു; മൂഢന്മാരുടെ ഹൃദയമോ സന്തോഷഭവനത്തിലത്രേ.
നിരീക്ഷണം
സഭാപ്രസംഗിയുടെ പുസ്തകം എഴുതിയ ശലോമോൻ ജ്ഞാനി ഇപ്രകാരം പറയുന്നു ദുഃഖം നിറഞ്ഞ സ്ഥലങ്ങളിൽ ജ്ഞാനി സമയം ചിലവഴിക്കുവാൻ ആഗ്രഹിക്കുന്നു എന്നും. എന്നാൽ വിഡ്ഢികൾ സന്തോഷം പകരുന്ന സ്ഥലങ്ങളിൽ സമയം ചിലവഴിക്കുന്നു എന്നും.
പ്രായേഗീകം
വളരെ അസ്വസ്ഥത ഉളവാക്കുന്ന ഒരു തിരുവെഴുത്തിന്റെ ഭാഗമാണിത്. നാം വളരെ ജ്ഞാനിയാണെന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഇത് എഴുതിയിരിക്കുന്നത്. ദൈവവചനം മുഴുവൻ വായിക്കുമ്പോൾ, ദൈവം ദുഃഖകരമായ ഒരു ജീവിതം നാം നയിക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്നാൽ ദൈവം നമ്മെ എപ്പോഴും ആനന്ദകരം മാത്രമായ ഒരു ജീവിത്തിലേയ്ക്കും അല്ല നയിക്കുന്നത് എന്നതും വ്യക്തമാണ്. ആരോഗ്യകരമായ ഒരു സന്തുലിതാവസ്ഥ നമ്മെ ആരോഗ്യമുള്ള പൂർണ്ണ വ്യക്തികളാകുവാൻ സഹായിക്കുന്നു. ജ്ഞാനികളായ ആളുകൾ സന്തോഷം പകരുന്ന സ്ഥലങ്ങളെക്കാൾ കൂടുതൽ സമയം ദുഃഖം നിറഞ്ഞ ഇടങ്ങളിൽ ചിലവഴിക്കുവാൻ ആഗ്രഹിക്കുന്നു എന്ന് ഈ വേദഭാഗം ഓർമ്മിപ്പിക്കുന്നു. ദുഃഖം നമ്മെ ഓർമ്മിപ്പിക്കുന്നത് നാം ഈ ലോകത്തിൽ എന്നേയ്ക്കും ജീവിക്കുന്നവരല്ല എന്നതാണ്. ദുഃഖിക്കുന്ന വ്യക്തികൾ പലപ്പോഴും അവരുടെ പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ടവരായിരിക്കും. അവിടെ നാം യഥാർത്ത ജീവിത്തിന്റെ കാഴ്ചപ്പാടുകളെ മനസ്സിലാക്കുവാൻ ഇടയായിതീരും. വിഡ്ഡികളെ മാറ്റി നിർത്തിക്കൊണ്ട് നിത്യതയ്ക്കായി നമ്മെ സ്വയം ഒരുങ്ങേണ്ടതിന്റെ ആവശ്യകത ആ സാഹചര്യം നമ്മെ പഠിപ്പിക്കും. മറുവശത്ത്, വിഡ്ഢികൾ തിന്നാനും കുടിക്കാനും സന്തോഷിക്കുവാനും ജീവിക്കുന്നു. മരണത്തെ ഗൗരവമായി എടുക്കുന്നില്ല, കാരണം നിത്യത അവരുടെ ചിന്തയിൽ ഇല്ല. പക്ഷേ അത് എത്ര വിഡ്ഢിത്തമാണ്? ദുഖവും ആനന്ദവും അവയുടെ ശരിയായ രീതിയിൽ കണ്ടെത്തേണ്ട സമയമാണിത്. കാരണം നാം എന്നും ഈ ലോകത്തിൽ ജീവിച്ചിരിക്കില്ല.
പ്രാർത്ഥന
പ്രീയ യേശുവേ,
ജ്ഞാനിയായി ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ഞാൻ ഈ ലോകത്തിൽ എന്നേക്കും ജീവിക്കില്ല, നിത്യതയെക്കുറിച്ചുള്ള അറിവിൽ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ