Uncategorized

“അവന്റെ ആഗ്രഹം എന്നോടാകുന്നു”

വചനം

ഉത്തമ ഗീതം 7 : 11

ഞാൻ എന്റെ പ്രിയന്നുള്ളവൾ; അവന്റെ ആഗ്രഹം എന്നോടാകുന്നു.

നിരീക്ഷണം

ഒരു പുരുഷനും ഒരു സ്ത്രീയും നമ്മിലുള്ള ഈ മാനുഷീക പ്രണയകഥ, ക്രിസ്തുവിന് തന്റെ സഭയോടുള്ള സ്നേഹത്തിന്റെ ഒരു ഉപമയായി കണക്കാക്കുന്നു. ഈ വേദഭാഗത്തിൽ എഴുത്തുകാരൻ പറയുന്നു അവന്റെ ആഗ്രഹം എന്നോടാകുന്നു എന്ന്.

പ്രായേഗീകം

ഉത്തമഗീതങ്ങളുടെ പുസ്തക്കത്തെക്കുറിച്ച് പറയുവാൻ കഴിയുന്നത് “അവിശ്വസനീയം” എന്നാണ്. എന്നാൽ പഴയനിയമ ദൈവ ശാത്രജ്ഞർ അതിനെ ദൈവവും യിസ്രായേലും തമ്മിലുള്ള ഒരു പ്രണയകഥയായി വ്യാഖ്യാനിക്കുന്നു. അതിൽ ഒരു പുരുഷന് ഒരു സ്ത്രീയോടുള്ള സ്നേഹത്തിന്റെ അളവ് ഭൗതീകരീതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പുതിയ നിയമ ദൈവ ശാത്രജ്ഞർ അത് യേശുവിന്റെ സഭയോടുള്ള സ്നേഹത്തിന്റെ ആഴമാണെന്ന് വിശ്വസിക്കുന്നു. ആകയാൽ ഈ ഒരു പ്രത്യേക വാക്യത്തിന്റെ അർത്ഥം എന്തെന്നാൽ, നാം ഓരോരുത്തരും കർത്താവിനുള്ളവരാണെന്നതാണ്. ഇത് ഒരു ലൈംഗീക അർത്ഥത്തിലല്ല, മറിച്ച് യഥാർത്ഥത്തിൽ പൂർണ്ണമായും പ്രതിബദ്ധതയുള്ള അർത്ഥത്തിലാണ്. എന്നാൽ അതിലും പ്രധാനമായി യേശു നമ്മോട് (ദൈവ സഭയോട്) പൂർണ്ണമായും പ്രതിബദ്ധതയുള്ളവനാണ്. വാസ്തവത്തിൽ ഇതാണ് സത്യം ദൈവത്തിന്റെ ആഗ്രഹം നമ്മോടാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ ആഗ്രഹം എന്നോടാകുന്നതുപോലെ എന്റെ ആഗ്രഹവും പൂർണ്ണമായും അങ്ങയോട് ആകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ