“സ്വയം ജവിതം നയിക്കുവാൻ തീരുമാനിക്കരുത്!!”
വചനം
2 ദിവൃത്താന്തം 12 : 1
എന്നാൽ രെഹബെയാമിന്റെ രാജത്വം ഉറെച്ചു അവൻ ബലം പ്രാപിച്ചശേഷം അവനും അവനോടുകൂടെ എല്ലായിസ്രായേലും യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു.
നിരീക്ഷണം
ശലോമോൻ രാജാവിന്റെ മരണ ശേഷം തന്റെ മകൻ രെഹബെയാം യിസ്രായേലിന്റെ രാജാവായി അവരോധിക്കപ്പെട്ടു. അപ്പോൾ തന്നെ തനിക്ക് വലീയ ഒരു വെല്ലുവിളി നേരിടേണ്ടി വന്നു, പക്ഷേ പിന്നീട് അവന്റെ സിംഹാസനം ഉറപ്പിക്കുവാൻ തനിക്ക് കഴിഞ്ഞു. ആ ഘട്ടത്തിൽ അവൻ ദൈവത്തോട് ഇനി മുതൽ ഞാൻ ഈ ജനത്തെ മുന്നേട്ട് നയിക്കാം എന്ന് പറഞ്ഞ് ദൈവത്തിന്റെ ന്യായപ്രമാണം ഉപേക്ഷിച്ചുകളഞ്ഞു.
പ്രായേഗീകം
രെഹബെയാം ചില മണ്ടത്തരങ്ങളായ നീക്കങ്ങൾ നടത്തി അതുമൂലം തനിക്ക് വടക്കേരാജ്യത്തിലെ പത്ത് ഗോത്രങ്ങൾ നഷ്ടപ്പെട്ടു, അവർ ഒരിക്കലും ലേവിയുമായും യഹൂദയുമായും വീണ്ടും ഒന്നിച്ചില്ല. ഇതാണ് ഭ്രാന്തമായ കാര്യം. തന്റെ രാജവാഴ്ചയുടെ ആരംഭ ഘട്ടത്തിലെ പ്രതിസന്ധി അവസാനിച്ചയുടനെ അവൻ ദൈവത്തിനെതിരായും ന്യായപ്രമാണത്തിനെതിരായും എല്ലാ യിസ്രായേലും ചെയ്യുന്നതുപോലെ പൂണ്ണമായും പുറം തിരിഞ്ഞു. നമുക്ക് ചുറ്റും ഉള്ള മിക്കവരും പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ യേശുവിനെ ഹൃദയങ്ങമായി വിളിക്കുന്നതു കാണാം. എന്നാൽ അവരുടെ പ്രശ്നങ്ങൾ അവസാനിക്കുമ്പോൾ അവർ ദൈവത്തിനെതിരെ പൂർണ്ണമായും പുറം തിരിഞ്ഞു പോകുന്നതും നമുക്ക് മനസ്സിലാക്കുവാൻ കഴിയും. ഇതാണ് മനുഷ്യ ചരിത്രത്തിന്റെ കഥ ദൈവത്തിന്റെ ഇഷ്ടത്തിനും നമ്മുടെ ഇഷ്ടത്തിനും ഇടയിലുള്ളതും ഒരിക്കലും അവസാനിക്കാത്തതുമായ പോരാട്ടമാണ്. നാം ഇവിടെ നിന്ന് എടുക്കും എന്നത് നമ്മുടെ ഇഷ്ടം ദൈവഹിതത്തെ ഭരിക്കുന്നു എന്നതാണ് അർത്ഥം. ആ തെറ്റ് ചെയ്യുന്നതിനുമുമ്പ് നാം അത് ഇവിടെ നിന്ന് എടുക്കും എന്ന് പറയുന്നതിനുപകരം യേശുവേ നീ എന്നെ അന്ത്യത്തോളം നയിക്കേണമേ എന്ന് പ്രർത്ഥിക്കണം. അപ്പോൾ ദൈവം തന്നെ നമ്മെ അന്ത്യത്തോളം നയിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ, അങ്ങ് എന്റെ ജീവിത അന്ത്യത്തോളം നയിക്കേണമേ. ആമേൻ