“ഒരു മകന്റെ നിലവിളി”
വചനം
സങ്കീർത്തനം 83 : 18
അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.
നിരീക്ഷണം
സമീപത്തു താമസിച്ചിരുന്ന യിസ്രായേലിന്റെ എല്ലാ ശത്രുക്കളെയും കുറിച്ച് സങ്കീർത്തനക്കാരന് ആശങ്കയുണ്ടായിരുന്നു. ഒടുവിൽ തന്റെ സ്നേഹനിധിയായ സ്വർഗ്ഗസ്ഥനായ പിതാവല്ലാതെ മറ്റൊരു പരിഹാരവുമില്ലായിരുന്നു. പിതാവേ അവരെയും കൂടെ രക്ഷിക്കേണമേ എന്ന് അവൻ പറയുന്നതുപോലെ ആയിരുന്നു അത്. അവന്റെ മധ്യസ്ഥതയിൽ നിങ്ങൾക്ക് ഒരു മകന്റെ നിലവിളി കേൾക്കാം.
പ്രായേഗീകം
നമ്മുടെ കുഞ്ഞുങ്ങൾക്ക് അവരുടെ പിതാവിന് എന്തും ചെയ്തുകൊടുക്കുവാൻ കഴിയും എന്ന വിശ്വാസം അവർക്ക് ഉണ്ടായിരിക്കും. അത് അവരുടെ സുഹൃത്തുക്കളോടു പോലും പറയുകയും ചെയ്യും. കുഞ്ഞുങ്ങളുടെ ഏതാവശ്യവും പിതാവ് അവർക്കുവേണ്ടി ചെയ്തുകൊടുക്കും എന്നതാണ് സത്യം. എന്നാൽ കുഞ്ഞുങ്ങൾ വളർന്നുവരികയും എല്ലാകാര്യങ്ങളും പിതാവിന് ചെയ്തുകൊടുക്കുവാൻ കഴിയാത്തതുമായ സാഹചര്യങ്ങളിൽ അവർ ദൈവത്തോട് നിലവിളിക്കുകയും ദൈവം അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നത് നമുക്ക് കാണുവാൻ കഴിയും. ഓരോ പിതാവിനും ഒരു മകന്റെ നിലവളി ശ്രദ്ധിക്കാനും അവരുടെ ആവശ്യം നിറവേറ്റിക്കെടുക്കുവാനു കഴിയുന്നതുപോലെയുള്ള സംതൃപ്തി മറ്റൊന്നില്ല അവരുടെ ജീവിതത്തിൽ. മകൻ എന്നാൽ മകളും കൂടെ ഉൾപ്പെടുന്നതാണ്. മാനുഷീകമായി തന്റെ മക്കളുടെ നിലവിളിപോലെ തന്നെ സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവിന് നമ്മേടും. ആകയാൽ ഇന്ന് നിങ്ങളുടെ ആവശ്യങ്ങളെ ദൈവസന്നിധിയിൽ വച്ച് നിലവിളിക്കുവാൻ തയ്യാറാകുമെങ്കിൽ അതിന് ഒരു മറുപടി തരുവാൻ നമ്മുടെ ദൈവം ശക്തനാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ നിലവിളി ഒരു പിതാവിനെപ്പോലെ ശ്രദ്ധിച്ച് മറുപടി തന്ന അനേക സന്ദർഭങ്ങൾ ഉണ്ട്. തുടർന്നും എന്റെ നിലവിളി ശ്രദ്ധിക്കേണമേ. ആമേൻ