“മനസ്സ് വീണ്ടെടുക്കുക”
വചനം
1 തിമൊഥൊയൊസ് 4 : 1, 2
എന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു. അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവെച്ചവരായി.
നിരീക്ഷണം
ഈ വചനത്തിൽ അന്ത്യകാലത്ത് സത്യത്തിന്റെ ഉപദേഷ്ടാക്കൾ വിശ്വാസം ഉപേക്ഷിക്കുകയും ശത്രുവിനാൽ വഞ്ചിക്കപ്പെടുകയും ചെയ്യുമെന്ന് തിരുവെഴുത്ത് പ്രത്യേകം വെളിപ്പെടുത്തുന്നു. കപട വിശ്വാസികളായ നുണയന്മാരിൽ നിന്നാണ് ഇത്തരം പഠിപ്പിക്കലുകൾ വരുന്നതെന്ന് അപ്പോസ്ഥലനായ പൗലോസ് പറയുന്നു. സത്യത്തെക്കുറിച്ചുള്ള അവരുടെ ഗ്രാഹ്യം ചൂടുള്ള ഇരുമ്പ് കൊണ്ട് കരിച്ചതുപോലെ വാടിയിരിക്കുന്നു.
പ്രായേഗീകം
നാം ഈ വേദഭാഗം ഈ കാലഘട്ടത്തിൽ വായിക്കുമ്പോൾ ഇത് ഇന്നലെ എഴുതിയതുപോലെ തോന്നിപ്പിക്കുന്നു. നമ്മുടെ സമൂഹത്തിൽ ഇപ്പോൾ പഠിപ്പിക്കുന്ന മനഃസ്സാക്ഷി തന്നെ കരിഞ്ഞ പുരുഷന്മാരും സ്ത്രീകളുമാണ് എന്നതാണ് സത്യം. ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം അവർക്ക് അറിയില്ല അല്ലെങ്കിൽ അവർ അത് ശ്രദ്ധിക്കുന്നില്ല എന്ന് നമുക്ക് മനസ്സിലാക്കാം. അവർ പഠിപ്പിക്കുന്നവരും നമ്മൾ പഠിക്കുന്നവരും ആണെങ്കിൽ നമുക്കെല്ലാവർക്കും നമ്മുടെ മനസ്സുകളെ യാഥാർത്യത്തിലേയ്ക്ക് കൊണ്ടുവരേണ്ടിയിരിക്കുന്നു. നമ്മുടെ ചിന്താഗതിയെ എങ്ങനെ നിയന്ത്രിക്കണം എന്നതിന്റെ ചുമതല നമുക്കാണ്. നീതിയുടെ പുരാതന പാതകളെക്കുറിച്ച് ഓർമ്മയില്ലെങ്കിൽ നമ്മുടെ മനസ്സുകളെ ചൂടുപിടിക്കുവാൻ അനുവദിക്കരുത്. ശാന്തരായിരിക്കുക എന്നതാണ് നല്ലത് പക്ഷേ നീതിയുടെ കാര്യത്തിൽ ഒരു വിഡ്ഢിയായിരിക്കുക എന്നത് നല്ലതല്ല. ഇന്ന് നിങ്ങൾ എന്ത് ചെയ്താലും.. നിങ്ങളുടെ മനസ്സിനെ തിരികെ കൊണ്ടുവരിക. അപ്പോസ്ഥലനായ പൗലോസ് ഈ അധ്യായം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്, നിങ്ങളുടെ ജീവിതത്തെയും ഉപദേശത്തെയും സൂക്ഷമമായി നിരീക്ഷിക്കുക. അവയിൽ ഉറച്ചു നിൽക്കുക, കാരണം നിങ്ങൾ അങ്ങനെ ചെയ്താൽ നിങ്ങൾ നിങ്ങളെയും നിങ്ങളുടെ ഉപദേശ കേൾക്കുന്നവരെയും രക്ഷിക്കും. (16 -ാം വാക്യം)
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ മനസ്സ് ഉറപ്പിച്ച് എന്റെ ജീവിതത്തെയും ഉപദേശത്തേയും സൂക്ഷിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ