Uncategorized

“യേശു നിഷ്കളങ്ക സ്നേഹിതൻ”

വചനം

ഹോശയ  2  :  14

അതുകൊണ്ടു ഞാൻ അവളെ വശീകരിച്ചു മരുഭൂമിയിൽ കൊണ്ടുചെന്നു അവളോടു ഹൃദ്യമായി സംസാരിക്കും.

നിരീക്ഷണം

ദൈവം തന്റെ നിരാശയിലും, തന്റെ ജനത്തോടുള്ള സ്നേഹം വെളിപ്പെടുത്തുവാൻ, തന്നെ ഉപേക്ഷിച്ച തന്റെ സ്വന്തം ജനമായ യിസ്രായേലിനെക്കുറിച്ച് ഇപ്രകാരം പറഞ്ഞു, ഞാൻ അവളെ വശീകരിക്കാൻ പോകുന്നു. അവളെ തിരികെ നേടുന്നതിനായി, കഴിയുന്നത്ര സ്നേഹപരമായി ഞാൻ അവളോട് പെരുമാറും.

പ്രായോഗീകം

ഹോശേയയുടെ പുസ്തകം യഹോവയായ ദൈവം തന്നെ ഉപേക്ഷിച്ച ഭാര്യയായ യിസ്രായേലിന്റെ ഭർത്താവായി അവതരിപ്പിക്കുന്നു. ഗോമർ എന്ന വേശ്യയെ വിവാഹം കഴിക്കുവാൻ കർത്താവ് തന്റെ പ്രവാചകനായ ഹോശയ്യയോട് പറയുന്നു. യിസ്രായേൽ ജനം അന്യദൈവങ്ങളെ ആരാധിക്കുന്നതിനെ വ്യഭിചാര കുറ്റമായി ദൈവം അവിടെ ചിത്രീകരിക്കുന്നു. യിസ്രായേൽ എത്ര മോശമായ ജീവിതം നിയച്ച് ദൈവത്തെ ഉപേക്ഷിച്ചാലും കർത്താവ് അവളെ സ്നേഹിച്ചു. എന്നാൽ പലപ്പോഴും ദൈവം അവരുടെ പ്രവർത്തികളെ കണ്ടിട്ട് കോപിച്ചു. അതെ, ഈ അധ്യായത്തിന്റെ ആദ്യഭാഗത്ത് അവൻ തകർന്നു, ചിലപ്പോൾ ദൈവത്തിന് അവരെ കയ്പായി പോലും തോന്നി. എന്നിട്ടും തന്റെ പ്രീയപ്പെട്ടവളോടുള്ള അവന്റെ അചഞ്ചലമായ സ്നേഹം അവളെ പൂർണ്ണമായും ഉപേക്ഷിക്കുവാൻ അവനെ അനുവദിച്ചില്ല. ഈ സംഭവം നമുക്കെല്ലാവർക്കും ഒരു ആശ്വാസം നൽകുന്നതാണ്. നമ്മുടെ സ്വന്ത ഇഷ്ടപ്രകാരമുള്ള ജീവിതത്തിലും, നാം ദൈവത്തോട് മത്സരിക്കുമ്പോഴും യേശു നമ്മെ സ്നേഹിക്കുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കുവാന കഴിയും. യേശു നമ്മെ സ്നേഹിക്കുന്നു എന്നത് മത്രമല്ല യേശു നമ്മോട് ഒരു ആത്മബന്ധത്തിലാക്കുവാൻ ശ്രമിക്കുന്നു. കാരണം.. യേശു നമ്മുടെ നിഷ്കളങ്ക സ്നേഹിതനാണ്. എപ്പോഴെങ്കിലും യേശുവിനെ ഉപേക്ഷിക്കുവാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ പശ്ചാത്തപിക്കുക കാരണം യേശു നമ്മെ ഒരിക്കലും ഉപേക്ഷിക്കുവാൻ തയ്യാറല്ല, ഏതു നേരത്തും നമ്മെ ചേർത്തുകൊള്ളുവാൻ ഇഷ്ടപ്പെടുന്നു!

പ്രാർത്ഥന

പ്രീയ യേശുവേ,

പലപ്പോഴും ഞാൻ തെറ്റിപ്പോയപ്പോൾ എന്നെ ഉപേക്ഷിക്കാതെ പിന്നെയും എന്നെ സ്നേഹിക്കുകയും എന്നെ കരുതുകയും ചെയ്യുന്നതിന് നന്ദി. അങ്ങയുടെ സ്നേഹത്തിൽ ഉറച്ചു നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ