“തലമുറ തലമുറയായി യേശു വിശ്വസ്ഥൻ”
വചനം
സങ്കീർത്തനം 100 : 05
യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.
നിരീക്ഷണം
കർത്താവിന്റെ സ്നേഹവും വിശ്വസ്തതയും തലമുറതലമുറയായി നിലനിൽക്കുന്നതാണെന്ന് ദാവീദ് രാജാവിന് അറിയാമായിരുന്നു. എന്നാൽ അദ്ദേഹം ഇത് എഴുതിയപ്പോൾ ഈ വചനം എത്രകാലമുള്ള തലമുറകൾ ഇത് വായിക്കുകയും അതിൽ നിന്ന് അനുഗ്രഹം പ്രാപിക്കുകയും ചെയ്യുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും സത്യമാണെന്ന് തെളിയുന്നു.
പ്രായോഗീകം
ജീവനുള്ള നമ്മുടെ ദൈവം ഇന്നും വിശ്വസ്തനും അത്ഭുതകരമായി പ്രവർത്തിക്കുന്നവനും നീതിമാനുമാണെന്ന് നമ്മുടെയും നമ്മുടെ പിതാക്കന്മാരുടെയും അനുഭവത്തിൽ നിന്ന് നമുക്ക് കാണുവാൻ കഴിയും. ദാവീദിന്റെ കാലത്ത് ഈ വചനം സത്യമായിരുന്നതുപോലെ 3000 വർഷങ്ങൾക്കു ശേഷം നമ്മുടെ ജീവിത്തിലും അത് സത്യമാണെന്ന് മനുക്ക് മനസ്സിലാക്കുവാൻ കഴയുന്നത് എത്ര അത്ഭുതകരമാണ്. അങ്ങനെയെങ്കിൽ കർത്താവിന്റെ വിശ്വസ്തത ഇന്നും എന്നേക്കും തലമുറതലമുറായി നിലനിൽക്കുന്നതാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ വിശ്വസ്ഥത തലമുറ തലമുറയായി നിലനിൽക്കുന്നതാകയാൽ നന്ദി. ആമേൻ