“യേശുവിലൂടെ മാത്രം പാപക്ഷമ”
വചനം
എബ്രായർ 8 : 12
ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവൻ ആകും; അവരുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല എന്നു കർത്താവിന്റെ അരുളപ്പാടു.”
നിരീക്ഷണം
ഈ അധ്യായത്തിലുട നീളം, ദൈവം തന്റെ പുത്രനായ യേശുവീലുടെ നമ്മുടെ രക്ഷകനായ അബ്രഹാമുമായി ഉണ്ടാക്കിയ ആദ്യ ഉടമ്പടിയെക്കാൾ മികച്ച ഒരു ഉടമ്പടി ചെയ്തു എന്ന വസ്തുത ഈ വചനത്തിൽ കാണുവാൻ കഴിയുന്നു. യേശുവിലൂടെ മാത്രമേ പാപങ്ങൾ ക്ഷമിക്കപ്പെടുകയും മറയ്ക്കപ്പെടുകയും ചെയ്യുന്നുള്ളൂ. ഈ നിലനിൽക്കുന്ന ഉടമ്പടി ഉറപ്പിക്കുവാൻ കർത്താവിന് മാത്രമേ കഴിഞ്ഞുള്ളൂ.
പ്രായോഗീകം
സ്വന്തം പാപങ്ങളെയും പരാജയങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോഴും അവയെ ക്ഷമക്കുകയും മറക്കുകയും ചെയ്യുന്ന ഒരു രക്ഷകനെക്കുറിച്ചു കോൾക്കുമ്പോഴും മിക്ക ആളുകളും അയ്യോ, പക്ഷേ അതെങ്ങനെ എന്ന് ചോദിക്കുന്ന പ്രവണത കാണിക്കുന്നു. അയ്യോ, പക്ഷേ എന്ന് പറഞ്ഞതിനു ശേഷം ദൈവം ക്ഷമിക്കാത്തത്ര വലുതാണ് അവരുടെ പാപങ്ങളും പോരായ്മയും എന്നതിന്റെ ഒരു പട്ടിക തന്നെ അവർ നിരത്തുന്നു. തുടർന്ന് അവർ ദൈവത്തിൽ നിന്ന് വളരെ അകലെയായിരിക്കുന്നതിന്റെ ഒരു പട്ടിക തന്നെ നൽകുന്നു. അങ്ങനെയുള്ളവരോട് ഇങ്ങനെ മറുപടി നൽകട്ടേ, പക്ഷേ നീ എല്ലാം ക്ഷമക്കുന്ന യേശുവിനെക്കുറിച്ച് അറിഞ്ഇട്ടില്ലേ? കാരണം യേശുവിനെ അറിയുന്നതിനുമുമ്പുവരെയുളള്ള എല്ലാ പാപങ്ങളും യേശുവിനെ രക്ഷകനായി സ്വീകരിക്കുമ്പോൾ ക്ഷമിക്കപ്പെടുന്നു. അപ്പോൾ പിന്നെയും അയ്യോ, അത് വളരെ മോശമായ പാപമാണ്. അയ്യോ, അത് ആർക്കും തന്നോട് ക്ഷമക്കുവാൻ കഴിയാത്തത്ര വലുതാണ്. അയ്യോ നീ അങ്ങനെ പറയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായി. പക്ഷേ..യേശുവിലൂടെ മാത്രമേ എല്ലാം പാപങ്ങളും മറയ്ക്കപ്പെടുകയുള്ളൂ എന്ന് നീ ഒരിക്കലും അറിഞ്ഞിരിക്കില്ലാ. “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ. 7:25) എന്ന് തിരുവെഴുത്ത് പറയുന്നു. ഓർമ്മിക്കുക…യേശുവിലൂടെ മാത്രമേ നമ്മുടെ സകല പാപങ്ങളും ക്ഷമിക്കപ്പെടുന്നുള്ളൂ. ആകയാൽ നമുക്ക് ഈ യേശുവിലൂടെയുള്ള രക്ഷ വിശ്വാസത്താൽ പ്രാപിച്ചുകൊണ്ട് സ്വർഗ്ഗരാജ്യത്തിന് അവകാശിയായി ജീവിക്കുവാൻ തീരുമാനിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയിലുടെ മാത്രം സാധ്യമാകുന്ന പാപക്ഷമ എനിക്ക് നൽകിയതിനായ് നന്ദി. അനേകർക്ക് ഇപ്രകാരമുള്ള രക്ഷപ്രാപിക്കുവാൻ അങ്ങ് സഹായിക്കുമാറാകേണമേ. ആമേൻ