“അസാധാരണ കുഞ്ഞുങ്ങൾ”
വചനം
എബ്രായർ 11 : 23
വിശ്വാസത്താൽ മോശെയുടെ ജനനത്തിങ്കൽ ശിശു സുന്ദരൻ എന്നു അമ്മയപ്പന്മാർ കണ്ടു: രാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു.
നിരീക്ഷണം
മോശയുടെ ജനനസമയത്ത് മിസ്രയിമിലെ രാജാവായ ഫറവോൻ ഒരു ഉത്തരവു പുറപ്പെടുവിച്ചു, പതിനെട്ട് മാസം പ്രയാമുള്ള എല്ലാ എബ്രായ ആൺകുട്ടികളെയും നൈയിൽ നദിയിലിട്ട് കൊന്നുകളയണമെന്നതായിരുന്നു ആ കൽപ്പന. ആ കാലഘട്ടത്തിൽ ഒരു നവജാത ശിശുവായിരുന്ന മോശ ആദ്യം മരിക്കേണ്ടതായിരുന്നു. എന്നാൽ അവന്റെ മാതാപിതാക്കൾക്ക് അവൻ ഒരു സാധാരണ കുട്ടിയല്ല എന്ന് മനസ്സിലാകുകയും അവന്റെ ജീവൻ രക്ഷിക്കുവാൻ ശ്രമിക്കുകയും ചെയ്തു. കാലക്രമേണ ദൈവം അവനെ ലോകം അറിഞ്ഞിട്ടുള്ളതിലും വച്ച് ഏറ്റവും വലീയ നേതാവായി ഉയർത്തി, യേശുക്രിസ്തു ഒഴികെ.
പ്രായോഗീകം
അതുപോലെ ദൈവത്തിന്റെ പൈതലേ നിങ്ങളുടെ കുഞ്ഞും ഒരു സാധാരണകുഞ്ഞ് അല്ല കാരണം ഓരോ വ്യക്തിയേയും കുറിച്ച് കർത്താവിന് ഒരുപദ്ധതിയുണ്ട്. ആ പദ്ധതി അവരിലൂടെ നിറവേറ്റുവാൻ നാം പ്രാർത്ഥിക്കണം. നമ്മുടെ കുഞ്ഞുങ്ങളെ നോക്കി അല്ലെങ്കിൽ നമ്മുടെ ആലയത്തിലെ കുഞ്ഞുങ്ങളെ നോക്കി അതും അല്ലെങ്കിൽ നമ്മുടെ ചുറ്റും ഉള്ള കുഞ്ഞുങ്ങളെ നോക്കി അവർ സാധാരണ കുഞ്ഞങ്ങൾ അല്ല അവർ അസാധാരണ കഴിവുകളോടെ ദൈവം സൃഷ്ടിച്ചവരാണെന്ന് പറഞ്ഞ് ദൈവത്തിന്റെ ഹിതത്തിന് ഏൽപ്പിച്ചാൽ ദൈവം അവരെ ഉപയോഗിക്കും. ഒരു സാധാരണ കുഞ്ഞായി ജനിച്ച മോശ ദൈവത്താൽ ഉപയോഗിക്കപ്പെട്ടപ്പോൾ ഒരു അസാധാരണ പ്രവൃത്തി ചെയ്യുവാനും ഒരു ജനതയെ തന്നെ വഴി നടത്തുവാനും ഏറ്റവും നല്ല നേതാവാക്കി ഉപയോഗിക്കപെട്ടതുപോലെ നമ്മുടെ കുഞ്ഞുങ്ങളും ദൈവത്തിനുവേണ്ടി ആസാധാരണ പ്രവർത്തികൾ ചെയ്യുന്നവരായി തീരുവാൻ നമുക്ക് പ്രാർത്ഥിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞങ്ങളുടെ കുഞ്ഞുങ്ങളെകൊണ്ട് അങ്ങ് അഗ്രഹിക്കുന്ന അസാധാരണ പ്രവർത്തികൾ ചെയ്യിക്കുമാറാകേണമേ. ആമേൻ