Uncategorized

“അത് ദൈവത്താൽ സംഭവിക്കുന്നു”

വചനം

യെശയ്യാ  23  :   9

സകല മഹത്വത്തിന്റെയും ഗർവ്വത്തെ അശുദ്ധമാക്കേണ്ടതിന്നും ഭൂമിയിലെ സകലമഹാന്മാരെയും അപമാനിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവ അതു നിർണ്ണയിച്ചിരിക്കുന്നു.

നിരീക്ഷണം

സോർ പട്ടണത്തോട് ആരാണ് ഇപ്രകാരം ചെയ്തെന്ന് (വാക്യം.8) ചോദിച്ചവർക്കുള്ള ഉത്തരമാണ് യേശയ്യാപ്രവാചകൻ ഈ വാക്യത്തിലൂടെ മറുപടി പറയുന്നത്. യെശയ്യാവ് ഇപ്രകാരം മറുപടി പറഞ്ഞു, ദൈവമാണ് ഇപ്രകാരമുള്ള പ്രവർത്തിയെ ആസൂത്രണം ചെയ്തത് എന്ന്. സോർ പട്ടണത്തിന്റെ എല്ലാം മഹത്വത്തിനും, എല്ലാം അഹങ്കാരത്തിനും മാത്രമല്ല ഭൂമിയിലെങ്ങുമുള്ള താൻ എന്തോ ഒന്നാണെന്ന് കരുതുന്ന എല്ലാവരെയും താഴ്ത്തുവാൻ വേണ്ടികൂടെയാണ് അവൻ ഇത് ആസൂത്രണം ചെയ്തത്.

പ്രായോഗീകം

ഈ പ്രവചനം എഴുതുന്ന സമയത്ത് ലെബാനോനിലെ ഏറ്റവും വലിയ തുറമുഖമായിരുന്നു സോർ, അളക്കാനാവാത്ത സമ്പത്ത് അവിടെ ഉണ്ടായിരുന്നു. ഇന്നും അത് ലെബാനോനിലെ നാലാമത്തെ വലിയ നഗരവും ആ രാജ്യത്തെ ഏറ്റവും വലിയ തുറമുഖവുമാണ്. യെശ്യ്യാവിന്റെ പ്രവചനത്തിനും ബാബിലോൺ രാജാവായ നെബുഖദ്നേസർ സോറിനെ 13 വർഷത്തെ ഉപരോധം ഏർപ്പെടുത്തുന്നതിനും ഇടയിൽ കുറഞ്ഞത് നൂറ് വർഷമെങ്കിലും കടന്നുപോയി കാണും. കാലക്രമേണ മഗരം നശിപ്പിക്കപ്പെട്ടു, യെശയ്യാവ് പ്രവചിച്ചതുപോലെ അത് എഴുപത് വർഷങ്ങൾക്ക് മുമ്പ് പുനർനിർമ്മിച്ചു. നഗരങ്ങളെയും ആളുകളെയും തകർക്കുമ്പോൾ ദൈവത്തോട് പ്രതികരിക്കുവാൻ ധൈര്യപ്പെടുകയും സർവ്വശക്തനായ ദൈവത്തെ പരിഹസിക്കുകയും ചെയ്യുന്ന ഈ ഭ്രാന്തന്മാരും അഹങ്കാരികളുമായ ഓരോരുത്തർക്കും ഉള്ള സന്ദേശം ഇതാ, ഈ കഥയിൽ അവൻ ചെയ്തുപോലെ ഇന്നും ദൈവം പ്രതികരിക്കവാൻ ശക്തനാണ്. എന്നാൽ ഇപ്പോൾ, എന്താണ് സംഭവിക്കുന്നതെന്ന് ദൈവത്തിന് എപ്പോഴും അറിയാമെന്ന് നാം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ദൈവത്തിന് ഒരുകാര്യവും അപ്രതീക്ഷിതമല്ല. മനുഷ്യരുടെ ദുഷ്ട സ്വഭാവങ്ങളിൽ അവൻ ഒരിക്കലും മരവിച്ചിട്ടുമില്ല. യേശുവിന്റെ ത്യാഗ മരണം കാരണം, മനുഷ്യരാശിയുടെ വീണ്ടെടുപ്പ് ഉറപ്പു നൽകുന്നു. അതോടൊപ്പം ഒരു സ്വർഗ്ഗീയ ന്യായവിധിയും ഉണ്ടെന്ന കാര്യം ആരും മറക്കരുത്. ഒരു ജീവിതം രൂപന്തരപ്പെടുന്നത് ദൈവത്താൽ മാത്രമാണ്, അതിൽ ഉറച്ചു നിൽക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയത് അങ്ങ് ആണ്. ആകയാൽ അങ്ങ് എന്നും എന്റെ ദൈവമായി കൂടെയിരുന്ന് എന്നെ സഹായിക്കുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x