“സ്നേഹിക്കുന്നത് തുടരുക”
വചനം
എബ്രായർ 13 : 1
സഹോദരപ്രീതി നിലനിൽക്കട്ടെ, അതിഥിസൽക്കാരം മറക്കരുതു.
നിരീക്ഷണം
എബ്രായ ലേഖനം ഒരു ഉപസംഹാരത്തിലേയ്ക്ക് എത്തുമ്പോൾ സഹോദരീ സഹോദരന്മാർ പരസ്പരം സ്നേഹിക്കുന്നത് തുടരണമെന്ന് ലേഖന എഴുത്തുകാരൻ പ്രബോധിപ്പിച്ച് അവസാനിപ്പിക്കുന്നു.
പ്രായോഗീകം
ഈ പ്രധാനപ്പെട്ട ലേഖനത്തിൽ അപ്പോസ്ഥലൻ നിരവധി നിർണ്ണായക വിഷയങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ഈ വിഷയങ്ങൾ സംസ്ക്കാരത്തെയും ചരിത്രത്തെയും മറികടക്കുന്നു എന്നത് വ്യക്തമാണ്. യേശുവിനെ അനുഗമിക്കുന്നവർ എന്ന നിലയിൽ, യേശുവിന്റെ സുവിശേഷത്തിന്റെ ഏറ്റവും പ്രധാന സന്ദേശം എന്നത് നാം പരസ്പരം സ്നേഹിച്ചുകൊണ്ടിരിക്കുക എന്നതാണ്. സ്നേഹം എല്ലാം ഉൾക്കൊള്ളുന്നു. മോശം മനോഭാവത്തെ സ്നേഹത്താൽ ഇല്ലാതെയാകുന്നു. പരിഹരിക്കാനാവാത്ത പ്രശ്നങ്ങളുള്ള ബന്ധങ്ങൾ സ്നേഹത്താൽ പുനഃസ്ഥാപിക്കപ്പെടുന്നു. ഭയം പൂർണ്ണമായ സ്നേഹത്താൽ കീഴടക്കപ്പെടുന്നു എന്നിങ്ങനെയുള്ള പട്ടിക ഈ അധ്യായത്തിലുടനീളം കാണപ്പെടുന്നു. പക്ഷേ ഇതെല്ലാം എനിക്ക് അറിയാം എന്ന് പറയുന്നതിനു പകതരം നമ്മൾ അത് യഥാർത്ഥത്തിൽ പാലിക്കുകയും സഹോദരീ സഹോദരന്മാർ എന്ന നിലയിൽ പരസ്പരം സ്നേഹിക്കുകയും ചെയ്യുന്നത് തുടരുകയും ചെയ്യുക, എന്നത് വളരെ പ്രധാനമാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ സഹോദരീ സഹോദരന്മാരെ ആത്മാർഥമായി സ്നേഹിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ