“കൂടുതൽ ജ്ഞാനം ആവശ്യമാണ്”
വചനം
യാക്കോബ് 1 : 5
നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും.
നിരീക്ഷണം
യാക്കോബ് യേശുവിന്റെ സഹോദരൻ ആണ്, അദ്ദേഹം ഈ വചനത്തിൽ ഉറപ്പോടെ പറയുകയാണ് നിങ്ങളിൽ ആർക്കെങ്കിലും ജാഞാനം കുറവാകുന്നുവേങ്കിൽ ദൈവത്തോട് ചോദിക്കുക, അവൻ അത് നിങ്ങൾക്ക് നൽകും നിശ്ചയം എന്ന് പറഞ്ഞു.
പ്രായോഗീകം
ഇന്ന് മിക്കവരും ജ്ഞാനം എന്നതിനെ പൊതുവായി അംഗീകരിക്കപ്പെട്ട അറിവ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു തീരുമാനമെടുക്കുവാൻ എല്ലാവരും ആശ്രയിക്കുന്ന ജ്ഞാനമാണ് ഇത്. ഡോക്ടർ, അഭിഭാഷകൻ, അധ്യാപകൻ, ശാസ്ത്രജഞൻ, തൊഴിലാളി, കമ്പ്യൂട്ടർ പ്രോഗ്രാമർ, മാതാപിതാക്കൾ എന്നിവർ കൂടുതലും ഈ ജ്ഞാനം ഉപയോഗിക്കുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ വളരെ അധികം കാര്യങ്ങളിൽ തീരുമാനമേടുക്കേണ്ടിവരുകയും സമയകുറവുമൂലം സമ്മർദ്ദം കൂടുകയും ചെയ്യുമ്പോൾ നാം സമ്മർദ്ദത്തിലാകുകയും ചെയ്യും. അപ്പോൾ നിങ്ങൾ എന്തു ചെയ്യും? യേശുവിന്റെ സഹോദരനായ യാക്കോബ് പറഞ്ഞത് അങ്ങനെയുള്ള സന്ദർഭങ്ങളിൽ നിങ്ങൾക്ക് ജ്ഞാനം ആവശ്യമുണ്ടെങ്കിൽ ദൈവത്തോട് ചോദിക്കുക, അവൻ അത് നിങ്ങൾക്ക് നൽകും. കൂടുതൽ ജ്ഞാനം ആവശ്യമാണെന്ന ഘട്ടത്തിലെത്തുമ്പോഴെല്ലാം യേശുവിനോട് ചോദിക്കുക. തീർച്ചയായും ദൈവം അത് നൽകും എന്ന് യാക്കോബ് വാഗ്ദത്തം ചെയ്യുന്നു.
പ്രാർത്ഥന
പ്രീയ യേശുവേ,
എനിക്ക് ജ്ഞാനം കുറവാകുന്നു, ആകയാൽ അങ്ങ് എനിക്ക് ജ്ഞാനം തന്ന് സഹായിക്കുമാറാകേണമേ. ആമേൻ