“ഞാൻ നിങ്ങളെ സഹായിക്കും!!”
വചനം
യെശയ്യ 41 : 13
നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു.
നിരീക്ഷണം
നമ്മുടെ മഹാദൈവം തന്നെ പൂർണ്ണഹൃദയത്തോടെ അനുഗമിക്കുന്ന എല്ലാവരോടുമുള്ള വാഗ്ദത്തമാണിത്!
പ്രായോഗീകം
ഇന്ന് നിങ്ങൾ എത്രവലീയ പ്രശ്നത്തിന്റെ നടുവിലൂടെ കടന്നുപോകുന്നെങ്കിലും യേശു പറയുന്നു നിങ്ങൾ ഭയപ്പേടേണ്ട! കർത്താവ് തന്റെ ജനത്തിന് എന്നെന്നേക്കുമായി ഒരു വാഗ്ദത്തം നൽകിയിട്ടുണ്ട് – അവൻ തമ്മെ വ്യക്തിപരമായി കൈപിടിച്ച് സുരക്ഷിതത്വത്തിലേയക്ക് നയിക്കുമെന്ന്. നമ്മുടെ ജീവിത്തിൽ ഏകാന്തത അനുഭവപ്പെട്ടതോ, ഏതെങ്കിലും വിധത്തിൽ വഞ്ചിക്കപ്പെട്ടതോ ആയ നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ടാകാം. ആ സമയങ്ങളിൽ “ഞാൻ നിന്നെ സഹായിക്കും” എന്ന ഈ വേദഭാഗം വായിച്ച് ധ്യാനക്കുമ്പോൾ നമ്മക്ക് നല്ല ആശ്വാസവും സന്തോഷവും ലഭിക്കും. ഈ ലോകത്തെ സൃഷ്ടിച്ച കർത്താവായ യേശുക്രിസ്തുവാണ് ഈ വാഗ്ദത്തം നമ്മോട് പറയുന്നത്. ഈ ലോകത്തിലെ പല മനുഷ്യരും ഞാൻ നിന്നെ സഹായിക്കാം എന്ന് പറയുകയും മാറിപ്പോകുകയും ചെയ്തിട്ടുണ്ട് എന്നാൽ രാജാക്കന്മാരുടെ രാജാവും കർത്താധകർത്താവുമായ യേശുക്രിസ്തു പറഞ്ഞ ഈ വാഗ്ദത്തം ഒരിക്കലും മാറിപ്പോകുകയില്ല അങ്ങനെയെയങ്കിൽ ഈ യേശുവിനവേണ്ടി ജീവിക്കുന്നതല്ലേ ഏറ്റവും നല്ലത്?
പ്രാർത്ഥന
പ്രീയ യേശുവേ,
വാക്കുപറഞ്ഞ് ഒരിക്കലും മാറിപ്പോകാത്ത അങ്ങയോടൊപ്പം എന്നും ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ