“യേശു: എന്റെ രക്ഷകൻ, സംരക്ഷകൻ എന്നെ വഹിക്കുന്നവൻ”
വചനം
യെശയ്യ 46 : 4
നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും.
നിരീക്ഷണം
ഇന്ന് നാം ഏത് കഷ്ടതയുടെ നടുവിലൂടെ കടന്നുപോകുന്നെങ്കിലും അതിന്റെ നടുവിൽ കർത്താവായ യേശുക്രിസ്തു നമ്മോടൊപ്പം ഉണ്ട് എന്ന് ഈ ദൈവവചനം നമ്മെ ഓർമ്മപ്പെടുത്തുന്നു. യേശുക്രിസ്തു നമ്മെ രക്ഷിക്കുമെന്നും, നമ്മെ വഹിക്കുമെന്നും സംരക്ഷിക്കുമെന്നും നമ്മോട് വാഗ്ദത്തം ചെയ്തിട്ടുണ്ട്.
പ്രായോഗീകം
അടുത്ത ദിവസം എങ്ങനെ മുന്നോട്ട് പോകുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷേ ബില്ലുകൾ അടയ്ക്കുവാൻ കഴിയാതെ ഭാരപ്പെടുന്നുണ്ടാകാം മാത്രമല്ല ലഭിച്ചുകൊണ്ടിരുന്ന വരുമാനത്തിൽ കുറവുവന്നിട്ടുണ്ടാകാം. അത്തെരമൊരു സാഹചര്യം നമുക്കുണ്ടാകുമ്പോൾ നാം എന്തു ചെയ്യും? അപ്പോഴാണ് ഈ ദൈവവചനം നമ്മുടെ സഹായകമായി മാറുന്നത്. നമ്മുടെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും നമ്മെ സഹായിക്കുവാൻ കഴിയുന്ന ഒരു ദൈവം നമുക്കുള്ളത് ഏറ്റവും അനുഗ്രഹമാണ്. നമുക്ക് ചുറ്റുള്ളവർ നമ്മെ തകർക്കുവാൻ കടന്നുവരുന്നു എന്ന് നമുക്ക് തോന്നിയപ്പോഴും അവകളിൽ നിന്ന് ദൈവം നമ്മെ സംരിക്ഷിച്ചു. യേശുവിനെ അനുഗമിക്കുന്ന ഓരോരുത്തരേയും യേശുവാണ് അത്തരം സാഹചര്യങ്ങളിൽ സംരക്ഷകനായി വരുന്നത്. ഞാൻ ഈ സാഹചര്യത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടും എന്ന് ചിന്തിച്ചപ്പോഴെല്ലാം രക്ഷകനായി കടന്നുവന്നത് ഈ ലോകത്തിലെ ആരും അല്ല നമ്മുടെ കർത്താവായ യേശുക്രിസ്തു ആയിരുന്നു, ആകയാൽ യേശു എന്റെ സംരക്ഷകൻ, എന്റെ രക്ഷകനും എന്നെ വഹിക്കുന്നവനും ആകുന്നു എന്ന് എനിക്ക് ഉറപ്പാടെ പറയുവാൻ കഴിയും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്റെ രക്ഷകനും വീണ്ടെടുപ്പികാരനുമായിതീർന്നതിനാൽ നന്ദി. അങ്ങയുടെ സംരക്ഷണത്തിൽ ഉറച്ചു നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ