“എഴുന്നേറ്റ് പ്രവർത്തിക്കുവാൻ വിളിക്കപ്പെട്ടവർ”
വചനം
യെശയ്യ 60 : 1
എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.
നിരീക്ഷണം
ദൈവത്തിന്റെ ജനമായ സീയോൻ നിവാസികൾക്കുള്ള യെശയ്യാവിന്റെ ഒരു ആഹ്വാനവും പ്രവചനവും ആയിരുന്നു ഇത്. ഇപ്പോൾ ജീവിക്കുകയും യേശുവിനെ അനുഗമിക്കുകയും ചെയ്യുന്നവർക്കു വേണ്ടിയും കൂടെയുള്ള ഒരു വചനവും ആണിത്. കർത്താവിന്റെ മഹത്വം എപ്പോഴും നമ്മെ ചുറ്റിപ്പറ്റിയുണ്ട്, അവന്റെ മഹത്വം പ്രാപിക്കുവാൻ നമുക്ക് എഴുന്നേൽക്കുക എന്നതുമാത്രമാണ് നമുക്ക് ആവശ്യമായിരിക്കുന്നത്.
പ്രായോഗീകം
ജീവിതത്തിൽ വളരെ പ്രശ്നങ്ങൾ നേരിടുന്നതിനാൽ കിടക്കയിൽ നിന്ന് എഴുന്നേൽക്കുവാൻ പോലും താല്പര്യമില്ലാതെ നാം ആയിരിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാകാം. നമുക്ക് ചുറ്റും മോശം വാർത്തകൾ മാത്രം പ്രചരിച്ചാൽ നാളെയെക്കുറിച്ച് നമുക്ക് ഒട്ടും പ്രതീക്ഷ കാണുകയില്ല. എന്നാലും നാം ഇരുട്ടിൽ തപ്പിനടേക്കേണ്ടുന്നവർ അല്ല. നാം വെളിച്ചത്തിന്റെ മക്കളാണ്. ദൈവവചനം നമുക്കെല്ലാവർക്കും വേണ്ടിയുള്ളതാണ്. ആ വചനം പറയുന്നത് നാം ആയിരിക്കുന്ന അവസ്ഥയിൽ നിന്ന് എഴുന്നേൽക്കുക എന്നതാണ്. ചിലർക്ക് ജീവിതം ശോഭനമായിരിക്കുകയില്ല അങ്ങനെയുള്ളവർക്കുവേണ്ടിയാണ് ദൈവമക്കൾ ഈ ഭുമിയിൽ ആയിരിക്കുന്നത്. ജീവൻ നൽകുന്ന യേശുവിനെ പരിചയപ്പെടുത്തുന്ന പ്രകാശദാതാക്കളാണ് അവർ!! ഏറ്റം മോശം ജീവിത സാഹചര്യത്തിലായിരിക്കുന്നവരുടെ ജീവിത്തെ ഏറ്റവും പ്രകാശമാനമാക്കിയിട്ടുണ്ട് അവരുടെ പ്രവർത്തനങ്ങൾ. ഓരോ ക്രിസ്തു വിശ്വാസിയും ഇരുട്ടിൽ തപ്പിനടന്നവരായിരുന്നു എന്നാൽ യേശു ജീവിതത്തിൽ വന്നതിനുശേഷം അവരുടെ ജീവിത്തിൽ മാറ്റൾ സംഭവിച്ചു. യേശുവിനെക്കുറിച്ചുള്ള സുവാർത്ത നാം അനേകരോട് പറഞ്ഞകൊടുക്കേണ്ടുന്നവരാകാൽ നാമും എഴുന്നേൽക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു.
പ്രാർത്ഥന
പ്രീയ യേശുവേ,
എഴുന്നേറ്റ് അനേകരോട് അങ്ങയെക്കുറിച്ചുള്ള നല്ല വാർത്ത അറിയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ