“പുസ്തകത്തിന്റെ ശക്തി”
വചനം
2 രാജാക്കന്മാർ 23 : 25
അവനെപ്പോലെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ മോശെയുടെ ന്യായപ്രമാണ പ്രകാരമൊക്കെയും യഹോവയിങ്കലേക്കു തിരിഞ്ഞ ഒരു രാജാവു മുമ്പുണ്ടായിട്ടില്ല, പിമ്പു ഒരുത്തൻ എഴുന്നേറ്റിട്ടുമില്ല.
നിരീക്ഷണം
യോശീയ രാജാവ് യഹൂദയിൽ ഭരണം ആരംഭിച്ചപ്പോൾ അദ്ദേഹത്തിന് എട്ട് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പതിനെട്ട് വർഷത്തെ ഭരണത്തിനുശേഷം അദ്ദേഹത്തിന്റെ കൂട്ടാളികളിൽ ഒരാൾ ആലയത്തിൽ മോശയുടെ ന്യായപ്രമാണം കണ്ടെത്തി. അത് വായിച്ചു കേട്ടപ്പോൾ യോശീയവ് കരഞ്ഞു, ദൈവമുമ്പാകെ തന്നെത്താൻ പൂർണ്ണമായി താഴ്ത്തി.
പ്രായോഗീകം
യോശിയാവിന്റെ കൂട്ടാളി ദേവാലയത്തിൽ നിന്ന് മോശയുടെ ന്യാപ്രമാണം കണ്ടെത്തിയപ്പോൾ 75 വർഷത്തിലേറെയായി അത് അവഗണിക്കപ്പെട്ടിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. പുസ്തകത്തിന്റെ ശക്തിയെക്കുറിച്ച് അറിവില്ലാത്ത ഒരു തലമുറയേക്കാൾ കൂടുതലാണിത്. യോശിയാവിന്റെ പൂർവ്വീകന്മാർ ദുഷ്ടന്മാരായിരുന്നു, അദ്ദേഹത്തെ പിന്തുടർന്ന മകനും ദുഷ്ടനായിരുന്നു. പിന്നെ എങ്ങനെയാണ് ഒരു ചെറിയ കാലയളവിലേക്കാണെങ്കിൽ പോലും യോശീയാവ് മാറിയത്? അവഗണിക്കപ്പെടുകയും മറക്കപ്പെടുകയും ചെയ്ത പുസ്തകം, ഇന്ന് നമ്മുടെ വേദപുസ്തക്ത്തിന്റെ ഭാഗമായി തീർന്നു. അത് വായിച്ചപ്പോൾ പരിശുദ്ധാത്മാവിന്റെ ശക്തിയും ബോധ്യവും അവനെ ഉലച്ചു. അതിനുശേഷം എല്ലാം മാറി. ഒരു മനുഷ്യൻ പുസ്തകം വായിച്ചതിനാൽ തിനിക്കുതന്നെ മാറ്റം സംഭവിക്കുകയും തന്റെ രാഷ്ട്രത്തിന് മുഴുവൻ ഒരു മാറ്റം കൊണ്ടുവരുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ആകയാൽ ഇന്നും നമുക്ക് മാറ്റം ആവശ്യമാണ്. ഇന്നും നമുക്ക് ഈ വേദപുസ്തകം ആവശ്യമാണ്. വേദപുസ്തകം അലമാരയിൽ ഇരിക്കുന്നിടത്തോളം അതിന്റെ ശക്തി മറഞ്ഞിരിക്കുന്നു. എന്നാൽ മനസ്സോടെ അതിന്റെ മുമ്പാകെ മുട്ടുമടക്കുകയും വേദപുസ്തകത്തിൽ എഴുതിയിരക്കുന്നത് അനുസരിക്കുകയും ചെയ്യുന്നവർക്ക് വേദപുസ്തകത്തിന്റെ ശക്തിയെക്കുറിച്ച് സാക്ഷ്യം വഹിക്കുന്ന വ്യക്തികളായി മാറുവാൻ ഇടയാകും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് നൽകിയ വേദപുസ്തകത്തെ മാറോടണച്ച് അതിലെ സത്യങ്ങളെ അനുസരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ