Uncategorized

“എന്തായാലും ദൈവത്തെ സ്തുതിക്കുക”

വചനം

ഹബക്കൂക്ക്  3  :   18

എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.

നിരീക്ഷണം

ഹബക്കൂക്ക് തന്റെ പേരിലുള്ള ഈ പുസ്തകത്തിൽ, ബാബിലോണിയരുടെ കൈകളാൽ യഹൂദയ്ക്ക് വരാനിരിക്കുന്ന പതനത്തെക്കുറിച്ച് പ്രവചിച്ച പ്രവചനമാണ് എഴുതിയിരിക്കുന്നത്. യഹൂദയുടെ മേൽ വരാനിരിക്കുന്ന നിരവധി ഭയാനകമായ ന്യായവിധികൾ അദ്ദേഹം പരാമർശിച്ചു, എന്നാൽ ന്യായവിധികൾ എത്ര മോശമായാലും, എന്റെ രക്ഷകനായ ദൈവത്തിൽ ഞാൻ സന്തോഷിക്കുകതന്നെ ചെയ്യും. വാസ്തവത്തിൽ, എന്തൊക്കെ സംഭവിച്ചാലും ദൈവത്തെ ഞാൻ സ്തുതിക്കുമെന്ന് പറഞ്ഞുകൊണ്ട് താൻ തന്റെ പുസ്തകരചന അവസാനിപ്പിക്കുന്നത്.

പ്രായോഗീകം

ഇത്ര ഭയങ്കര ശത്രു തങ്ങളുടെ നേരെ വരുന്നുവെന്ന് ദേശത്തിന്റെ അതിർത്തിക്കപ്പുറത്ത് വാർത്ത പരന്നു. ദൈവജനത്തിന്റെ ഈ ശത്രു അതിന്റെ പാതയിലുള്ള എല്ലാ ജനതകളേയും തകർത്തു. ഇപ്പോൾ ബാബിലോണിയർ യഹൂദയെ പിൻതുടരുകയായിരുന്നു. യഹൂദയുടെ ശ്രദ്ധപിടിച്ചുപറ്റുവാൻ ദൈവം ആ സംഭവം അനുവദിക്കുകയായിരുന്നു. എന്നാൽ അതിന് വളരെ സമയം എടുത്തു. നമ്മുടെ ചുറ്റുപാടുകളിലും വളരെയധികം തിന്മകൾ നടക്കുന്നുണ്ട്, അതിനാൽ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ദൈവം ചില കഷ്ടപ്പാടുകൾ അനുവദിക്കും. എന്നാൽ ഒരു ചോദ്യം, നമുക്ക് ആ ദൈവത്തിന്റെ ഇടപെടലുകൾ മനസ്സിലാക്കുവാൻ എത്ര സമയം വേണ്ടിവരും?  അതിനിടയിൽ അത് എത്ര മോശമായാലും നമ്മൾ അവന്റെ ജനമാണ്. അത്യുന്നതനായ ദൈവത്തിന്റെ ജനമെന്ന നിലയിൽ, എന്തു സംഭവിച്ചാലും, നാം അവനെ സ്തുതിക്കുക തന്നെ ചെയ്യും എന്ന് നാം ഉറപ്പോടെ ഒരു തീരുമാനം എടുക്കണം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്തെല്ലാം വന്നാലും കർത്താവിനോട് ചേർന്ന് ജീവിക്കുവാനും അങ്ങയെ സ്തുതിച്ച് മഹത്വപ്പെടുത്തുവാനും കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x