“കരുണയോടെയുള്ള ശിക്ഷണം”
വചനം
യരമ്യാവ് 10 : 24
യഹോവേ, ഞാൻ ഇല്ലാതെയായ്പോകാതിരിക്കേണ്ടതിന്നു നീ എന്നെ കോപത്തോടെയല്ല ന്യായത്തോടെയത്രേ ശിക്ഷിക്കേണമേ.
നിരീക്ഷണം
വേദപണ്ഡിതർ യിരമ്യാ പ്രവാചകനെ “കരയുന്ന പ്രവാചകൻ” എന്നു വിളിക്കുന്നു. കാരണം അദ്ദേഹം യിസ്രയാേൽ ജനത്തിന്റെ പാപം കണ്ടിട്ട് വരാനിരിക്കുന്ന ന്യായവിധിയെക്കുറിച്ച് കണ്ണീരോടെ പ്രവചിച്ചു. തന്റെ വ്യക്തിപരമായ ദഃഖത്തിലും, കർത്താവിനെ മാത്രം സേവിക്കണമെന്നുള്ള ആഗ്രഹവും തിനിക്ക് ഉണ്ടായിരുന്നു. അതിന് തന്നെ പ്രാപ്തനാക്കേണ്ടതിന് ശിക്ഷയിലുടെ കടത്തിവിട്ടാൽ അത് കരുണയോടൊയിരിക്കണമെന്ന് താൻ ദൈവത്തോട് നിളവിളിച്ച് അപേക്ഷിക്കുന്നു.
പ്രായോഗീകം
യേശുക്രിസ്തുവിന്റെ ത്യാഗപൂർണ്ണമായ ക്രൂശുമരണത്തെക്കുറിച്ചുള്ള ചിന്ത അല്പം മാറ്റി നിർത്തിയാൽ നാമും നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലിനായി യിര്യമാവിനെപ്പോലെ യാചിക്കേണ്ടിയിരിക്കുന്നു. കാരണം, ക്രൂശുമരണത്താൽ കൃപ നമ്മെ നയിക്കുന്നു. എന്നാൽ യിരമ്യാവ് ആവശ്യപ്പെട്ടത് ശിക്ഷണമായിരുന്നു. “കർത്താവേ, എന്നെ ശിക്ഷിക്കേണമേ” എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം എന്തുകൊണ്ട് അപ്രകാരം പറഞ്ഞു? ദൈവത്തിന്റെ ഭരണത്തിനെതിരായ അവരുടെ അതിരുകടന്നതും വെറുപ്പുളവാക്കുന്നതുമായ ജീവിതശൈലിയെ അടിസ്ഥാനമാക്കിയുള്ള യിസ്രായേൽ ജനങ്ങളുടെ പാപം അദ്ദേഹം കണ്ടുവെന്ന് നമുക്ക് മനസ്സിലാക്കാം. സ്വന്തം വികാരങ്ങളെ കടിഞ്ഞാണിടാനുള്ള ഏക മാർഗ്ഗമായി ദൈവത്തിന്റെ ശിക്ഷണത്തെ യിരമ്യാവ് കണ്ടു. എന്നിരുന്നാലും തന്റെ സഹോദരങ്ങളായ യിസ്രായേൽ ജനതയുടെ മേൽ ന്യായവിധി വരാൻ പോകുന്നു എന്ന് തനിക്ക് ഉറപ്പുണ്ട്, ആകയാൽ തന്നെ കരുണയോടെ ശിക്ഷിക്കുവാൻ അദ്ദേഹം കർത്താവിനോട് അപേക്ഷിച്ചു. അല്ലാത്തപക്ഷം അദ്ദേഹവും നശിക്കും. മറ്റൊരാൾക്കുവേണ്ടി നമുക്ക് പറയുവാൻ കഴിയുകയില്ല, എന്നാൽ യിരമ്യാ പ്രവാചകനോടൊപ്പം നമുക്കുവേണ്ടി പറയാം “കർത്താവേ, അങ്ങയുടെ വഴി വിട്ടുമാറാതിരിക്കുവാൻ എനിക്കും കരുണയോടെയുള്ള ശിക്ഷണം നൽകേണമേ”!!
പ്രാർത്ഥന
പ്രീയ യേശുവേ,
പാപിയായ എന്നോട് കരുണയുണ്ടാകേണമേ. കരുണയോടെയുള്ള അങ്ങയുടെ ശിക്ഷണത്താൽ വിശുദ്ധിയോടെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ