“നാം ദൈവത്തിന്റെ ദൂത് വാഹികൾ മാത്രം”
വചനം
യിരമ്യാവ് 26 : 14
ഞാനോ ഇതാ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്കു ഇഷ്ടവും ന്യായവും ആയി തോന്നുന്നതുപോലെ എന്നോടു ചെയ്തുകൊൾവിൻ.
നിരീക്ഷണം
യഹോവയായ ദൈവം തന്റെ പ്രവാചകനായ യിരമ്യാവിനെ യെഹൂദാ ഗൃഹത്തിനെതിരെ പ്രവചിക്കുവാൻ ആണ് അയച്ചിരുന്നത്. അവന്റെ വാക്കുകൾ കേൾക്കാതെ ദൈവം അയക്കാത്ത മറ്റ് പ്രവാചകന്മാർ യഹൂദാഗൃഹത്തിന് സമാധാനവും സമൃദ്ധിയും പ്രവചിച്ചിരിക്കയാൽ അതിനെതിരെ പ്രവചിച്ച യിമ്യാപ്രവാചകനെ കൊല്ലുമെന്ന് ജനം ഭീഷണിപ്പെടുത്തി. യിര്യമ്യാ പ്രവാചകൻ പ്രാദേശീക ഉദ്യോഗസ്ഥരോട് പറഞ്ഞത് ദൈവം എന്നോട് പറഞ്ഞതുമാത്രമാണ് ഞാൻ പ്രവചിക്കുന്നത്, അതിനാൽ നിങ്ങൾക്ക് ശരി എന്ന് തോന്നുന്നത് എന്നോട് ചെയ്യുക, ഞാൻ നിങ്ങളുടെ കൈകളിലിരിക്കുന്നുവല്ലോ.
പ്രായോഗീകം
രണ്ട് പ്രധാന കാര്യങ്ങൾ നമുക്ക് ഇവിടെ മനസ്സിലാക്കുവാൻ കഴിയും. ഒന്ന് യിരമ്യാ പ്രവാചകൻ ദൈവത്തിന്റെ കരങ്ങളിൽ ആണ് ആയിരിക്കുന്നത്. എന്നാൽ പ്രാദേശീക ഉദ്യോഗസ്ഥർക്ക് കൂടുതൽ ശക്തി ഉണ്ടെന്ന് മറ്റുള്ളവർ കരുതണമെന്ന് അവൻ ആഗ്രഹിച്ചു. യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത് ഓർക്കുക, (മത്തായി 10:16) പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ. ഇതുപോലെ അവർ ആയിരിക്കുവാനാണ് ദൈവം അവരെ വിളിച്ചത്. രണ്ടാമതായി, നാം ദൈവത്തിന്റെ ദൂത് വാഹികൾ മാത്രമാണ്. ശരിയാണ്, നാം മാത്രമോ അല്ലെങ്കിൽ നാം ആയിരിക്കുന്ന പ്രസ്ഥാനമോ മാത്രമല്ല നാം പ്രതിനിധീകരിക്കുന്നത്, മറിച്ച് രാജാക്കന്മാരുടെ രാജാവായ യഹോവയായ ദൈവത്തെയാണ്. ആയതിനാൽ യിരമ്യാ പ്രവാചകൻ നിങ്ങൾക്ക് ഇഷടമുള്ളത് എന്നേട് ചെയ്യുക, പക്ഷേ ഞാൻ ദൈവം പറഞ്ഞതു മാത്രമേ പറയുകയുള്ളൂ എന്ന് ഉറച്ച് ഒരു തീരുമാനം എടുത്തു. നാം ആരെയാണ് പ്രതിനിധീകരിക്കുന്നത്? എന്ന ചോദ്യം നിരന്തരം ചോദിച്ചുകൊണ്ടിരിക്കണം, എങ്കിൽ മാത്രമേ നമ്മെ വിളിച്ച ദൈവത്തിന്റെ പ്രവർത്തികൾ ഉറപ്പോടെ ചെയ്യുവാൻ കഴിയുകയുള്ളൂ. നാം യഥാർത്ഥമായും പൂർണ്ണമായും യേശുവിനെയാണ് പ്രതിനിധാനം ചെയ്യുന്നതെങ്കിൽ നമുക്ക് ഇപ്രകാരം പറയുവാൻ കഴിയണം, ഞാൻ ദൈവത്തിന്റെ ദൂത് വാഹികൾ മാത്രമാണ് ആകയാൽ ദൈവം പറയുവാൻ പറയുന്നത് മാത്രം പറയും അല്ലാതെ മനുഷ്യരുടെ ഇഷ്ടത്തിന് വഴങ്ങുകയില്ല എന്ന്. നമുക്കും യിരമ്യാ പ്രവാചകനെപ്പോലെ ഉറച്ച തീരുമാനത്തോടെ മുന്നോട്ട് പോകുവാൻ ഇടയാകട്ടെ.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് പറയുന്നതു മാത്രം പറയുവാനും അങ്ങയുടെ വചനപ്രകാരം മാത്രം ജീവിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ