“ഒരിക്കലും മറക്കരുത്”
വചനം
സങ്കീർത്തനം 105 : 6
അവൻ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായുടെ ന്യായവിധികളും ഓർത്തുകൊൾവിൻ.
നിരീക്ഷണം
സങ്കീർത്തനക്കാരന്റെ ഏറ്റവും മഹത്വമുള്ള രചനകളിൽ ഒന്നാണ് ഇത്. ഇതിൽ അദ്ദേഹം സർവ്വശക്തന്റെ പ്രവർത്തികളെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു. “ദയവായി ഒരിക്കലും ദൈവം ചെയ്ത അത്ഭുത പ്രവർത്തികളെ മറക്കരുത്” എന്ന് ഇതിലൂടെ നമ്മോടും പറയുകയാണ്.
പ്രായോഗീകം
നാം ഓരോരുത്തരുടേയും ജീവിത്തിൽ ദൈവം ചെയ്ത നന്മകളെ ഓർത്താൽ സങ്കീർത്തനക്കാരനോട്ചേർന്ന് നമുക്കും പറയുവാൻ കഴിയും ദൈവം ചെയ്ത അത്ഭുതങ്ങളെക്കുറിച്ച്. നാം ഒന്ന് പുറകോട്ട് ചിന്തിച്ചാൽ നമുക്കും എടുത്തുപറയുവാൻ കഴിയുന്ന എത്ര എത്ര അനുഭവങ്ങളാണ് നമുക്ക് ഓർത്തെടുക്കുവാന കഴിയുന്നത്. അനേകായിരം വർഷങ്ങൾക്കുമുമ്പേ സങ്കീർത്തനക്കാരൻ പറഞ്ഞുവെങ്കിൽ ഇന്ന് നമുക്കും ആത്മാത്ഥമായി പറയാം ദൈവം എന്റെ ജീവിത്തിലും ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും ഓർത്ത് ദൈവത്തിന് നന്ദി പറയുന്നു എന്ന്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് ചെയ്ത അത്ഭുത പ്രവർത്തികൾക്കായി നന്ദി. എന്നും അത് ഓർത്ത് അങ്ങയെ സ്തുതിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
